ഗൾഫ് ഡെസ്ക് | | 1 minute Read
പ്രശസ്ത ഛായാഗ്രാഹകൻ സണ്ണി ജോസഫ് ആദ്യമായി സംവിധാനം ചെയ്ത "ഭൂമിയുടെ ഉപ്പ് " എന്ന ചലച്ചിത്രം ജൂൺ 4, പകൽ 8.45 ന് തിരുവനന്തപുരം നിള തിയേറ്ററിൽ പ്രദർശിപ്പിക്കുന്നു.
ബാനർ ഫിലിം സൊസൈറ്റി യാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
സൺമൂൺ ഫിലിംസ്ൻ്റെ ബാനറിൽ സണ്ണി ജോസഫ്, കിഷോർ കുമാർ - ട്രിവാൻഡ്രം ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോട്ടോഗ്രാഫിയുടെയും, രേവതി കലാമന്ദിർ ഫിലിം അക്കാദമിയുടെയും സഹകരണത്തോടെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രശസ്ത എഴുത്തുകാരനും ചെറുകഥാകൃത്തുമായ ശിഹാബുദ്ദിൻ പൊയ്ത്തുംകടവ് ആദ്യമായി തിരക്കഥ എഴുതിയ ചിത്രമാണിത്. കഥയും സംഭാഷണവും സംവിധായകൻ രചിച്ചിരിക്കുന്നു.
മിഥുൻ നളിനി, ഔരോഷിക ഡേ, വി.കെ. ശ്രീനിവാസ്, ഷൈലജ അമ്പു, ഗംഗാധര മേനോൻ, രഘൂത്തമൻ , ജയദീപ്, അബൂട്ടി, മിറാഷ്, സുദീപ്, ആറ്റുകാൽ തമ്പി, അഖിൽ, ഗോപകുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ഛായാഗ്രാഹകർ : അർജുൻ അജിത്ത്, സൗവിക് ബർമ്മൻ, അനിൽ സണ്ണി, എഡിറ്റിങ്: രാമു.ആർ, അരവിന്ദ്.സി.
ഗാനം: ഷിഹാബുദ്ധീൻ പൊയ്ത്തുംകടവ്, കവിതകൾ : റോസി തമ്പി , സംഗീതം : ഐസക് തോമസ് കൊട്ടുകാപ്പള്ളി .
ആർട്ട് : ബിജു ചിന്നത്തിൽ, പെയിന്റിങ്സ് : സജിത ശങ്കർ , മേക്കപ്പ്: അജി പുളിയറക്കോണം, കോസ്റ്റ്യും : തമ്പി ആര്യനാട്, പ്രൊഡ.കൺട്രോളർ : രാജീവ് കുടപ്പനക്കുന്ന്, Vfx : കോക്കനട്ട് ബ്രഞ്ച് എറണാകുളം .
Also Read » ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ''കാസർഗോൾഡ് " ഇന്നു മുതൽ
Also Read » ആദിത്യ എല്‍ പേടകം പകർത്തിയ ചിത്രങ്ങള്‍ ഐ എസ് ആർ ഒ പുറത്ത് വിട്ടു
English Summary : The Salt Of The Earth Premieres On June 4 in Cinema