| 2 minutes Read
അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച് സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കനകരാജ്യം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം, കൊട്ടാരക്കര, കുണ്ടാ, കൊല്ലം ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു.
ആലപ്പുഴ പട്ടണത്തിൽ കുറച്ചു നാൾ മുമ്പു നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ഏകോപിപ്പിച്ച് തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതാണീ ചിത്രം.
നമ്മുടെ സമൂഹത്തിൻ്റെ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില യാഥാർത്ഥ്യങ്ങളിലേക്കാണ് ഈ ചിത്രം വിരൽ ചൂണ്ടുന്നത്.
ഇന്ദ്രൻസും മുരളി ഗോപിയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.: ദിനേശ് പ്രഭാകർ കോട്ടയം രമേഷ്, ശ്രീജിത്ത് രവി, ലിയോണാ, ആതിരാ പട്ടേൽ ,ഉണ്ണിരാജ്, ജയിംസ് ഏല്യാ, അച്ചുതാനന്ദൻ ,ഹരീഷ് പെങ്ങൻ, രാജേഷ് ശർമ്മ ,രമ്യാ സുരേഷ്, ജോർഡി പൂഞ്ഞാർ, ശ്രീവിദ്യാ മുല്ലശ്ശേരി, ജോളി, സൈനാ കൃഷ്ണ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹരി നാരായണൻ മനു മഞ്ജിത്ത്, ധന്യാ സുരേഷ് മേനോൻ ,എന്നിവരുടെ ഗാനങ്ങൾക്ക് അരുൺ
മുരളീധരൻ ഈണം പകർന്നിരിക്കുന്നു '
അഭിലാഷ് ആനന്ദ് ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം. - പ്രദീപ്. മേക്കപ്പ്. പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യും - ഡിസൈൻ -സുജിത് മട്ടന്നൂർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സനു സജീവ്.
പ്രൊഡക്ഷൻ മാനേജർ - അനിൽ കല്ലാർ .പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ശ്രീജേഷ് ചിറ്റാഴ .പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്.
അജിത് വിനായകാ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്. ഫോട്ടോ .അജി മസ്ക്കറ്റ്.
The shooting of 'Kanakarajyam' starring Indrans and Murali Gopy in the lead roles has been completed.
Also Read » സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന "ഗരുഡൻ " ചിത്രീകരണം പുരോഗമിക്കുന്നു
English Summary : The Shooting Of Kanakarajyam Starring Indrans And Murali Gopy In The Lead Roles Has Been Completed in Cinema