main

ബംഗാളി സംവിധായകൻ അഭിജിത്ത് ആദ്യയുടെ മലയാള സിനിമ 'ആദ്രിക'യുടെ ട്രയിലർ കാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും... അഭിനേതാക്കളായി ഐറിഷ് - ബോളിവുഡ് - മലയാളി താരങ്ങൾ..


ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങി സിനിമകളിലൂടെ ശ്രദ്ദേയനായ ബംഗാളി സംവിധായകനും, നിർമ്മാതാവും, പ്രശ്സ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രം 'ആദ്രിക'യുടെ ട്രെയിലർ ഫെസ്റ്റിവൽ ഡി കാനിൽ പ്രീമിയർ ചെയ്യുന്നു.

ചരിത്രം സൃഷ്ടിച്ച് ഒരു മലയാളം ചിത്രത്തിൻ്റെ ട്രയിലർ കാൻ ഫെസ്റ്റിവലിലെ ഇന്ത്യൻ പവലിയനിൽ പ്രദർശിപ്പിക്കുന്നത് ഇതാദ്യമായാണ്. ഗ്രാപ്പിങ്ങ് സൈക്കോളജിക്കൽ ത്രില്ലറായ ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്.

17059-1715843455-untitled-3


ചലച്ചിത്ര ഇതിഹാസം സത്യജിത് റേയുടെ നാട്ടിൽ നിന്ന് ഒരു ദക്ഷിണേന്ത്യൻ ഭാഷാ ചിത്രത്തിന് നേതൃത്വം നൽകുന്ന ആദ്യത്തെ ബംഗാളി സംവിധായകനായി അഭിജിത് ആദ്യ ഒരുങ്ങുന്നു. അതിൻ്റെ ട്രെയിലർ അഭിമാനകരമായ മേളയിൽ ലോഞ്ച് ചെയ്യാൻ തിരഞ്ഞെടുത്തു എന്നതാണ് ഈ നിമിഷത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ഒ.പി നയ്യാരുടെ ചെറുമകൾ നിഹാരിക റൈസാദയാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമാവുന്നത്. ഐ.ബി 71, സൂര്യവൻഷി, വാറിയർ സാവിത്രി, ടോട്ടൽ ധമാൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക.

അവരോടൊപ്പം, ചിത്രത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളായ ഡോണോവൻ ടി. വോഡ്‌ഹൗസും, അജുമൽന ആസാദും ആഖ്യാനത്തിന് ആഴവും സമൃദ്ധിയും നൽകുന്നു.

മാർഗരറ്റ് എസ്എ, ദി ഗാരേജ് ഹൗസ് എന്നിവർ ചേർന്ന് നിർമ്മിച്ചതും യുണിക്ക് ഫിലിംസും [യുഎസ്] റെയ്സാദ എൻ്റർടൈൻമെൻ്റും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് സാർത്ഥക് കല്യാണിയാണ് സംഗീതം ഒരുക്കുന്നത്. വസന്ത മുല്ലൈ, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയകുമാർ തങ്കവേലാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. അശോകൻ പി.കെ ആണ് ചിത്രത്തിൻ്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊജക്ട് ഡിസൈനറും.

എഡിറ്റർ : മെഹറലി പോയ്ലുങ്ങൽ ഇസ്മയിൽ, അസോസിയേറ്റ് ഡയറക്ടർ: കപിൽ ജെയിംസ് സിങ്, അസിസ്റ്റന്റ് ഡയറക്ടർസ് സുജീഷ് ശ്രീധർ, ജാൻവി ബിശ്വാസ്. ആർട്ട്: വേണു തോപ്പിൽ, മേക്കപ്പ്: സുധീർ കുട്ടായി, ഡയലോഗ്സ്: വിനോദ് നാരായണൻ, കളറിസ്റ്റ്: രാജീവ് രാജകുമാരൻ, സൗണ്ട് ഡിസൈൻ: ദിവാകർ ജോജോ, മാർക്കറ്റിംങ്ങ്: ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


Also Read » 'Vadakkan’ Makes Historic Debut at Cannes Film Festival's Marché du Film Fantastic Pavilion


Also Read » കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രയ്ലർ ശ്രേദ്ധേയമാകുന്നുRELATED

English Summary : The Trailer Of Bengali Director Abhijith Adhaya S Malayalam Movie Adrika Will Be Screened At The Cannes Festival Irish Bollywood Malayalam Stars As Actors in Cinema


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.84 MB / ⏱️ 0.1027 seconds.