main

"ആ കനലിൽ തീ ആളികത്തും", രാജ് ബി ഷെട്ടി നായകനാകുന്ന ടോബിയുടെ ട്രയ്ലർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ടോബിയുടെ മലയാളം ട്രയ്ലർ റിലീസായി.ജീവിതത്തിലെ സംഗീർണ്ണമായ നിമിഷങ്ങളും പ്രണയവും പകയും പ്രതികാരവുമെല്ലാം ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലറിൽ കഥാപാത്രങ്ങളുടെ മിന്നിക്കുന്ന പ്രകടനവും വ്യക്തമാണ്.

11532-1695050497-img-20230916-wa0040

നവാഗതനായ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത് ടി കെ ദയാനന്ദിന്റെ കഥയെ അവലംബിച്ച് രാജ് ബി. ഷെട്ടി രചന നിർവഹിച്ച ആക്ഷൻ ഡ്രാമ ചിത്രമാണ് ടോബി.

മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും മറ്റു സംസ്ഥാങ്ങളിൽ ലഭിച്ച ചിത്രം മലയാളത്തിൽ സെപ്റ്റംബർ 22 ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസാകും.

11532-1695050557-img-20230916-wa0035


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാജ് ബി ഷെട്ടി, സംയുക്ത ഹോർണാഡ്‌, ചൈത്ര ജെ ആചാർ,ഗോപാലകൃഷ്ണ ദേശ്പാണ്ഡെ, രാജ് ദീപക് ഷെട്ടി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. വാണിജ്യപരമായും നിരൂപകപരമായും വിജയിച്ച ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിന് ശേഷം രാജ് ബി ഷെട്ടി നായകനാകുന്ന ചിത്രമാണ് ടോബി.

രവി റായ് കലസ, ലൈറ്റർ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ടോബിയുടെ സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദനും ഛായാഗ്രഹണവും എഡിറ്റിംഗും പ്രവീൺ ശ്രിയാനും നിതിൻ ഷെട്ടിയും നിർവ്വഹിക്കുന്നു.

പ്രൊഡക്ഷൻ ഡിസൈൻ അർഷാദ് നക്കോത്ത്, മേക്കപ്പ് റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, 5.1 മിക്സ് അരവിന്ദ് മേനോൻ, ആക്ഷൻ രാജശേഖരൻ, അർജുൻ രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാമിൽ ബങേര എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

മലയാളത്തിന്റെ ഡബ്ബിങ് കോഓർഡിനേറ്റർ സതീഷ് മുതുകുളമാണ്. പി ആർ ഓ പ്രതീഷ് ശേഖർ.


Also Read » പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ


Also Read » രാജ് ബി ഷെട്ടി നായകനായെത്തുന്ന റിവഞ്ച് ഫാമിലി ഡ്രാമ ടോബി സെപ്റ്റംബർ 22 നു തിയേറ്ററുകളിലേക്ക്


RELATED

English Summary : Toby Trailer in Cinema

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0993 seconds.