main

ടി ജി രവി നായകനാകുന്ന " വടു " ; അച്ഛന്റെയും മകന്റെയും സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ശ്രീജിത്ത് രവിയും പ്രധാനവേഷത്തിൽ


പ്രശസ്ത നടന്മാരായ ടി ജി രവി,മകൻ ശ്രീജിത്ത് രവി എന്നിവരെ നായകന്മാരാക്കി ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " വടു ".

17038-1715739880-untitled-3


വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെയും നീലാംബരി പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, മുരളി നീലാംബരി എന്നിവർ ചേർന്നു നിർമ്മിക്കുന്ന " വടു ".

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധ കേന്ദ്രമായിരുന്ന കുവി എന്ന നായയെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച നജസ് എന്ന ചിത്രത്തിനു ശേഷം മനോജും മുരളിയും ശ്രീജിത്തും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് വടു .

ഒരു അച്ഛന്റെയും മകന്റെയും സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ അച്ഛനായി ടി ജി രവിയും മകനായി ശ്രീജിത്ത് രവിയും അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

ടി ജി രവിയുടെയും ശ്രീജിത്ത് രവിയുടെയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രം എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടു.

തൃശ്ശൂരിലും പരിസരങ്ങളിലുമായി ജൂലൈ പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ പതിമൂന്നാമത്തെ ചിത്രമാണ് വടു.
പി ആർ ഒ-എ എസ് ദിനേശ്.


Also Read » ധ്യാൻ ശ്രീനിവാസന്റെ ചിത്രത്തിൽ പ്രധാനവേഷത്തിൽ വിജയ് കുമാർ


Also Read » കള്ളൻ്റേയും ഗായകരുടേയും പ്രവാസിയുടേയും കഥ പറയുന്ന കുട്ടംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്



RELATED

English Summary : Vadu Starring Tg Ravi Sreejith Ravi Also Plays The Lead Role In The Film Which Tells The Story Of A Father Son Relationship in Cinema


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1092 seconds.