എ എസ് ദിനേശ് | | 1 minute Read
എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, അഞ്ജലികൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എഡിറ്ററായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന ചാള്‍സ് എം. സംവിധാനം ചെയ്‌യുന്ന "വാസം " ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലിസായി.
ഡോക്ടർ ഡിറ്റോ, മുന്‍ഷി രഞ്ജിത്ത്,സജി വെഞ്ഞാറമൂട്, അഞ്ജലി കൃഷ്ണ, മഞ്ജു പത്രോസ്, ശ്രീലത നമ്പൂതിരി,ആശാനായര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളിലെത്തുന്നു.
തിരക്കഥ സംഭാഷണം മനോജ് ഐ ജി എഴുതുന്നു. വിനു ശ്രീലകത്തിന്റെ ഗാനങ്ങള്‍ക്ക് വിശ്വജിത്ത് ഈണം പകരുന്നു. റോണി സായി ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
ചീഫ് എഡിറ്റ്-ചാള്‍സ് എം,കലാസംവിധാനം-സംഗീത് ചിക്കു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് നെയ്യാറ്റിന്‍കര, മേക്കപ്പ്-അനില്‍ നേമം, സംഘട്ടനം-അഷറഫ് ഗുരുക്കള്‍,വസ്ത്രാലങ്കാരം-പഴനി, അനന്തന്‍കര കൃഷ്ണന്‍ കുട്ടി, കോറിയോഗ്രഫി-അയ്യപ്പദാസ്, യൂണിറ്റ്-ചിത്രാഞ്ജലി, അസോസിയേറ്റ്‌സ്- അശോകന്‍,മധു പി.നായര്‍, പ്രൊഡക്ഷന്‍ മാനേജര്‍-വിനോദ് ആനാവൂര്‍, ഇഫക്ട്‌സ്-എസ്.പി ശേഖര്‍,സ്റ്റിൽസ്-ഭരത് ചന്ദ്രന്‍, സഹനിര്‍മാണം- സി. തുളസി.
തമിഴ്‌നാട്ടിലെ കുലശേഖരത്തും തിരുവനന്തപുരത്തുമായി ചിത്രീകരണം പൂർത്തിയാക്കിയ "വാസം" ഉടന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. പി ആർ ഒ-എ എസ് ദിനേശ്.
Also Read » ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " പുള്ളി " ടീസർ റീലിസായി
Also Read » അനു കുരിശിങ്കൽ സംഗീത സംവിധാനം ചെയ്‌ത ക്രൗര്യം സിനിമയിലെ ഗാനം പുറത്തിറങ്ങി
English Summary : Vasam Malayalam Movie Teaser Released in Cinema