Entertainment desk | | 2 minutes Read
ആദ്യ ഗാനത്തിന്റെ വൻ വിജയത്തിനു ശേഷം ആരാധകർക്ക് ആഘോഷമാക്കാനായി മറ്റൊരു തകർപ്പൻ പാട്ടുമായി സോഹൻ സീനുലാൽ സംവിധാനം ചെയ്ത "ഡാൻസ് പാർട്ടി" ടീം വീണ്ടും എത്തിയിരിക്കുന്നു.
ഇത്തവണ രാഹുൽ രാജ് ഈണം പകർന്ന് മല്ലു റാപ്പർ ഫെജോ എഴുതി, പാടിയ വിട്ടുപിടി എന്ന ഗാനമാണ് റിലീസ് ചെയ്തത്. ശ്രീനാഥ് ഭാസിയാണ് ഈ ഗാനരംഗത്തിൽ. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രം ഡിസംബറിൽ തീയ്യേറ്ററുകളിലെത്തുന്നു.
ശ്രീനാഥ് ഭാസിയെക്കൂടാതെ മല്ലു റാപ്പർ ഫെജോ, ഫുക്രു, പ്രീതി രാജേന്ദ്രൻ തുടങ്ങിയവരും ഗാനരംഗത്തിലുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുൽ, ലെന തുടങ്ങിയവർ ഡാൻസ് പാർട്ടിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാഹുൽ രാജ്, ബിജിബാൽ, വി3കെ എന്നിവർ സംഗീതം നൽകിയ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ തുടങ്ങിയവാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിട്ടുള്ളത്. ഡിസംബറിൽ ഡാൻസ്പാർട്ടി തീയ്യേറ്ററുകളിലേക്ക്
ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജനാണ്. ആർട്ട് - സതീഷ് കൊല്ലം, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റും - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ - സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ - പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ- മാത്യു ജെയിംസ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി & മാർക്കറ്റിംഗ് - കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, പിആർ & മാർക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ. ഒ- എ. എസ്. ദിനേശ്, വാഴൂർ ജോസ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.
Song Video:
Also Read » ബിജിബാലിന്റെ സംഗീതത്തിൽ ഒരു റൊമന്റിക്ക് മെലഡി; ഡാൻസ് പാർട്ടിയിലെ മൂന്നാം ഗാനം പുറത്തിറങ്ങി
Also Read » ഡാൻസ് പാർട്ടിയിലെ ആദ്യഗാനം നാളെ പ്രകാശനംചെയ്യുന്നു
English Summary : Video Song Dance Party Movie in Cinema