ഗൾഫ് ഡെസ്ക് | | 1 minute Read
ഒരിടവേളയ്ക്ക് ശേഷം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാകുന്നു . രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞെങ്കിലും വിജയ് മക്കള്‍ ഈയക്കം എന്ന ആരാധക കൂട്ടായ്മ പാര്‍ട്ടിരൂപീകരണത്തിൻ്റെ ശ്രമങ്ങൾ തുടരുന്നുണ്ട്.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശന സാധ്യതയെ കുറിച്ച് പഠിക്കാന്‍ സര്‍വേ വരെ വിജയ് മക്കള്‍ ഈയക്കം നടത്തിയിരുന്നു. ഇപ്പോഴിതാ, മറ്റൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ് മക്കള്‍ ഈയക്കം.
ലോക വിശപ്പുദിനം പ്രമാണിച്ച് തമിഴ്നാട്ടിലുടനീളം അശരണര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാനാണ് സംഘടന ഒരുങ്ങിയിരിക്കുന്നത്.
28ന് ആണ് സംസ്ഥാനത്തുടനീളം സംഘടന ഭക്ഷണ വിതരണം നടത്തുക. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള ചുവടുവയ്പ്പായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലെ ദരിദ്രര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും ഞായറാഴ്ച രാവിലെ മുതല്‍ ഭക്ഷണം വിളമ്പും.
കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലും സൗജന്യ ഭക്ഷണം വിതരണമുണ്ടാകുമെന്നും വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബസ്ലി എന്‍. ആനന്ദ് അറിയിച്ചു.
ഒരു വര്‍ഷത്തിനകം വിജയ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്. അതിന് മുമ്പായി ആരാധക സംഘടന ശക്തിപ്പെടുത്താനാണ് തീരുമാനം എന്നാണ് സൂചന.
Also Read » യുദ്ധം ഒഴിവാക്കു, ശാന്തമായിരിക്കൂ.. ദളപതി ആരാധകർക്ക് ആവേശമായി ലിയോയുടെ പുതിയ പോസ്റ്റർ
Also Read » ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള തീയതി വീണ്ടും നീട്ടി
English Summary : Vijay S Entry Into Politics Is Being Discussed Again in Cinema