| 1 minute Read
സുരേഷ് ഗോപി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച പാപ്പൻ എന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ് ഷമ്മി തിലകന്റെ (Shammy Thilakan) ഇരുട്ടന്‍ ചാക്കോ എന്ന കഥാപാത്രവും.
കഥയില്‍ ഏറെ പ്രാധാന്യമുള്ള ഇരുട്ടന്‍ ചാക്കോ ആയി സ്ക്രീനിൽ എത്തിയ ഷമ്മി രൂപം കൊണ്ട് പലപ്പോഴും അച്ഛന് തിലകനെ അനുസ്മരിപ്പിക്കുന്നുണ്ട് . പ്രകടനത്തിലും അദ്ദേഹം അച്ഛനെ ഓര്‍മ്മിപ്പിച്ചുവെന്ന് പറയുകയാണ് സംവിധായകന് വിനോദ് ഗുരുവായൂര്‍.
ഫേസ്ബുക്ക് കുറിപ്പ് :
നമുക്ക് നഷ്ടമായ തിലകൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ... പാപ്പനിൽ.
അധികം സീനിലൊന്നും ചാക്കോ എന്ന ഷമ്മി ചേട്ടൻ ഇല്ലെങ്കിൽ കൂടി, സിനിമ യിൽ നിറഞ്ഞു നിൽപ്പുണ്ട് ചാക്കോ.
ജോഷി സർ ലോഹിതദാസ് സർ ടീം ഒരുക്കിയ കൗരവർ എന്ന സിനിമയിലെ തിലകൻ ചേട്ടനെ ഇന്നും മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. അതുപോലെ ചാക്കോ വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ മനസ്സിലുണ്ടാകും.
തിലകൻ ചേട്ടനോളൊപ്പം എന്നല്ല.. എന്നാലും അദ്ദേഹം ചെയ്തിരുന്ന വേഷങ്ങൾ നമുക്ക് ധൈര്യമായി ഇദ്ദേഹത്തെ ഏല്പിക്കാം... മോശമാക്കില്ല.... ഭാവിയിൽ തിലകൻ ചേട്ടന് മുകളിൽ നിൽക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ..
ജോഷി സർ പല നടന്മാരുടെയും, അവരുടെ ബെസ്റ്റ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്, ഇപ്പോൾ ഷമ്മി തിലകന്റെ ഇരുട്ടൻ ചാക്കൊയും ....
വിനോദ് ഗുരുവായൂർ
Also Read » സുരേഷ് ഗോപി ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു ; 'പാപ്പൻ' ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുകയാണ്
English Summary : Vinod Guruvayoor Lauds Shammi Thilakan S Performance In Pappan in Cinema