main

"ആരുടെ കൊച്ചാടാ കരയുന്നെ?"‌ 'മലയൻകുഞ്ഞ്' ഒഫീഷ്യൽ ട്രൈലർ! പുറത്തിറങ്ങി


2139-1657940209-images-7-7


പ്രകൃതി ദുരന്തത്തിന്റെ ആഴവും ഭീകരതയും പങ്കുവയ്ക്കുന്ന സമാനതകളില്ലാത്ത ദൃശ്യാനുഭവമായിരിക്കുമെന്ന സൂചന നൽകിക്കൊണ്ട്‌ ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'മലയൻകുഞ്ഞി'ന്റെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറങ്ങി.

മലയാളത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത 'വിഷ്വൽ - ട്രീറ്റ്' ഉറപ്പ് നൽകുന്ന ട്രെയ്‌ലർ വൻ ജനശ്രദ്ധ ചുരുങ്ങിയ നേരം കൊണ്ട് തന്നെ നേടി കഴിഞ്ഞു.

പ്രകൃതി ദുരന്തത്തിൻ്റെ ആഴവും ഭീകരതയും പങ്കുവെച്ച സമാനതകളില്ലാത്ത ദൃശ്യാനുഭവം ആണ് ട്രെയ്‌ലറിൽ തന്നെ കാഴ്ചവെച്ചിരിക്കുന്നത്.

ഒരിടവേളക്ക് ശേഷം ഫഹദ് ഫാസിൽ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന 'മലയൻ കുഞ്ഞി'ന്റെ‌ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പ്രേക്ഷകർക്ക്‌ ഒരു മുന്നറിയിപ്പ്‌ നൽകിയിരുന്നു.

2139-1657940230-malayankunj-20201214110013-19738

"നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന് മുൻപ് സൂക്ഷിക്കുക" എന്ന മുന്നറിയിപ്പോടുകൂടിയ പോസ്റ്റർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതിനു ശേഷമായിരുന്നു ചിത്രത്തിന്റെ ട്രൈലർ റിലീസിംഗ്‌.

നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ 'ഷോമാൻ' ഫാസിൽ നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


സംഗീത ഗന്ധർവ്വൻ എ ആർ റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. 1992ൽ വന്ന 'യോദ്ധ'യാണ് ഇതിന് മുൻപ് റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം.




മലയൻകുഞ്ഞ് കൂടാതെ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന 'ആടുജീവിതം' റഹ്മാൻ ഇതിനോടകം സംഗീതം നിർവഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്.

റജിഷാ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 22ന് 'സെഞ്ച്വറി ഫിലിംസ്‌ ചിത്രം തിയേറ്ററുകളിലെത്തിക്കും.

മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്.

അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: പി. കെ. ശ്രീകുമാർ, സൗണ്ട് ഡിസൈന്‍: വിഷ്‍ണു ഗോവിന്ദ്-ശ്രീ ശങ്കർ, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‍ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈൻ: ജയറാം രാമചന്ദ്രൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, മാർക്കറ്റിംഗ്: ഹെയിൻസ്, വാർത്താ പ്രചരണം: എം. ആർ. പ്രൊഫഷണൽ.

"Whose father are you crying?" 'Malayankunju' Official Trailer! Got out.


Also Read » "തങ്കമണി " ഒഫീഷ്യൽ ട്രെയിലർ റീലീസായി.


Also Read » "ഒരു കട്ടിൽ ഒരു മുറി " ഒഫീഷ്യൽ ടീസർ റീലിസായി



RELATED

English Summary : Whose Father Are You Crying Malayankunju Official Trailer Got Out in Cinema


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.78 MB / ⏱️ 0.0011 seconds.