main

സമീപകാലത്തിറങ്ങിയ സമാനചിത്രങ്ങളില്‍ വച്ച് സാമാന്യം ഭേദപ്പെട്ട തിയേററര്‍ കാഴ്ച തന്നെയാണ് പാപ്പൻ!!...മിഥുൻ രാഗമാലിക എഴുതുന്നു

| 2 minutes Read

2402-1659287732-ei4wqaz87617

മിഥുൻ രാഗമാലിക

ജോഷി ചതിച്ചില്ല

ആർ ജെ ഷാനിന്റെ തിരക്കഥയില്‍ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ്ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രം. പഴയ പ്രതാപകാലത്തെ ത്രസ്സിപ്പിച്ച ഓർമ്മകളിലേക്ക് ടിക്കറ്റെടുത്ത പ്രേക്ഷകന് മോശമല്ലാത്ത അനുഭവം തന്നെ പാപ്പൻ നൽകുന്നത്.

മീൻപിടിക്കാൻ പോകുന്ന കുട്ടികൾ കാട്ടില്‍ മരത്തിൽ തൂക്കിയിട്ട രീതിയില്‍ ഒരു ശവശരീരം കാണുന്നിടത്തു നിന്നും തുടങ്ങുന്ന investigative ത്രില്ലറാണ് പാപ്പൻ. റിട്ടയേർഡ് CI ആയ അബ്രഹാം മാത്യു ആയി സുരേഷ്ഗോപിയും മകളും ASPയുമായ വിൻസിയായി നീതാ പിള്ളയും വേഷമിടുന്നു.

2402-1659283187-images-7-9

സാധാരണ ഇത്തരം ചിത്രങ്ങളുടെ അതേ template തന്നെയാണ് പാപ്പനും പിന്തുടരുന്നത്.ഒന്നിനു പുറകേ ഒന്നായി വരുന്ന കൊലപാതകങ്ങള്‍...പിടികിട്ടാതെ വലയുന്ന പോലീസ്, അന്വേഷണ ഉദ്വേഗസ്ഥനുമേൽ മേലുദ്ദ്വേഗസ്ഥൻ ചെലുത്തുന്ന സമ്മർദ്ദങ്ങൾ, കൊലപാതകങ്ങളിൽ കൊലപാതകി ബാക്കിയാക്കി പോകുന്ന സൂചനകള്‍, കൊലപാതകങ്ങളിലെ സമാനതകൾ അങ്ങനെ അങ്ങനെ മുൻപ് കണ്ടു മടുത്ത സ്ഥിരം പാറ്റേണിൽ തന്നെയാണ് പാപ്പനും കഥ പറയുന്നത്. അവിടെ അല്പം ആശ്വാസമാകുന്നത് അന്വേഷണ ഉദ്വോഗസ്ഥയായി അഭിനയിച്ച നീതാപിള്ളയുടെയും അച്ഛനായ സുരേഷ്ഗോപിയുടെയും പ്രകടനം തന്നെയാണ്.ഇപ്പോഴും സുരേഷ്ഗോപിയുടെ സ്ക്രീൻ presence പ്രത്യേകം എടുത്തു പറയേണ്ടതാണ്.

2402-1659283188-images-7-8

ബാക്കി കഥാപാത്രങ്ങളിലേക്ക് വന്നാൽ ഗംഭീര പ്രകടനം കൊണ്ട് ഇരുട്ടൻ ചാക്കോയുടെ ഫ്ലാഷ്ബാക്ക് പറഞ്ഞ ഷമ്മി തിലകനും ഒരൊറ്റ രംഗത്തിൽ വന്ന് പ്രകടനം കൊണ്ട് ഞെട്ടിച്ച സജിതാ മഠത്തിലുമാണ്.ബാക്കിയെല്ലാവരും ശരാശരി പ്രകടനം മാത്രമായിരുന്നു.

ആശാ ശരത്തിന്റെ പ്രകടനം CBI 5 സിനിമയിലെ പ്രകടനം പോലെ തന്നെ തോന്നി.സുരേഷ്ഗോപിയുടെ മകനായ ഗോകുൽ സുരേഷിനും കാര്യമായി ഒന്നും ചെയ്യാനില്ല... നൈലാഉഷയുടേത് ഒരു അതിഥി വേഷമെന്നേ പറയാന്‍ സാധിക്കൂ...


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

2402-1659285254-fb-img-1659285193602

സംഗീതം ചിത്രത്തിന്റെ പിരിമുറുക്കം നിലനിര്‍ത്താന്‍ സഹായിക്കുന്നു എങ്കിലും ഗംഭീരമെന്ന നിലയില്‍ എത്തിയില്ല... എങ്കിലും ഗാനം ശ്രവണസുഖമുള്ളതായിരുന്നു...

സിനിമാറ്റോഗ്രാഫി നന്നായി എന്നു തന്നെ തോന്നി പ്രത്യേകിച്ചും രാത്രികാല കാഴ്ചകള്‍ വ്യക്തമായിരുന്നു. ആകാശദൃശ്യങ്ങളും ഭംഗിയുള്ള ഫ്രെയിമുകൾ സമ്മാനിച്ചു.

സിനിമയുടെ മികവ് ജോഷിയുടെ സംവിധാനം തന്നെയാണ്. അല്പം താഴേക്ക് പോയത് തിരക്കഥയും. വളരെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കഥപറച്ചിൽ രീതിയില്‍ ഒരു പക്ഷേ പ്രേക്ഷകന് കൺവിൻസ്ഡ് ആവാതെ പോകുന്ന സന്ദർഭങ്ങളുണ്ട്...

2402-1659283189-images-7-7

ചിത്രത്തില്‍ രസകരമായി തോന്നിയത് മുൻകാല ക്രൈംത്രില്ലറുകളിൽ സ്ഥിരമായി ഉപയോഗിച്ചു വന്ന ബൈബിള്‍ റഫറൻസുകളെ വിജയരാഘവന്റെ കഥാപാത്രം ട്രോളുന്നതാണ്...

മൂന്നുമണിക്കൂര്‍ ദൈർഘ്യമുള്ള ചിത്രം പക്ഷേ കാണുന്ന പ്രേക്ഷകന് ഇഴച്ചിലുണ്ടാക്കിയതായി തോന്നിയില്ല...
അവസാന അരമണിക്കൂറും ക്ലൈമാക്സുമാണ് ചിത്രത്തിൽ ഏറ്റവും മികച്ചു നിന്നത്.

സമീപകാലത്തിറങ്ങിയ സമാനചിത്രങ്ങളില്‍ വച്ച് സാമാന്യം ഭേദപ്പെട്ട തിയേററര്‍ കാഴ്ച തന്നെയാണ് പാപ്പൻ.

2402-1659283160-images-7-11


Also Read » ഉരുൾ പൊട്ടേണ്ട ഇടങ്ങൾ..മലയൻകുഞ്ഞ് സംസാരിക്കുന്നത് ദുരന്തത്തിന്റെ ഭീകരതയെ കുറിച്ചല്ല...ഇന്നും മണ്ണിട്ടു മൂടാത്ത മറ്റു ചില ദുരന്തങ്ങളെ കുറിച്ചാണ്...മിഥുൻ രാഗമാലിക എഴുതുന്നു


Also Read » ജീവിതാവസാനം നാം ഒറ്റയാണെന്ന് വാരാണസി വീണ്ടും വീണ്ടും കാണിച്ചു തന്നുകൊണ്ടിരുന്നു . വരാണസിയുടെ ദീപാരാധനകളിൽ ഇന്നും ഉസ്താദിന്റെ വിടവുണ്ട് ..അത് ഈ ബനാറസിന്റെ സങ്കടം തന്നെയാണ്!!ശ്രീജിത്ത്‌ മുല്ലശേരി എഴുതുന്നു


RELATED

English Summary : Written By Mithun Ragamalika Riveu Malayalammovie Paappan in Cinema

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / This page was generated in 0.3867 seconds.