ഗൾഫ് ഡെസ്ക് | | 1 minute Read
ആലപ്പുഴ നഗരസഭ നടപ്പിലാക്കുന്ന അഴകോടെ ആലപ്പുഴയ്ക്കായി അഴകു വഴിയും സ്വരമാധുരിയുമായി ഒരു കുഞ്ഞു വ്ലോഗറുടെ പിന്തുണ . നഗരസഭാ അധ്യക്ഷ സൌമ്യ രാജാണ് വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്ക് വെച്ചത്
പുനരുപയോഗവും കൈമാറ്റവും ഈ പദ്ധതിയുടെ നെടുന്തൂണുകളാണ്. നാടകവണ്ടിയ്ക്കൊപ്പം സഞ്ചരിക്കുന്ന കൈമാറ്റക്കടയുമുണ്ട്.
ഉപയോഗശൂന്യമെന്നു കരുതി ഉപേക്ഷിച്ച വസ്തുക്കൾ കൊണ്ടാണ് പദ്ധതിയുടെ സ്വാഗത സംഘം ഓഫീസ് മനോഹരമായി അലങ്കരിച്ചിരിക്കുന്നത്. ജെ.സി.ബിയുടെ ടയർ മുതൽ പഴയ കുപ്പിയും റീപ്പയും തുടങ്ങി കൈയ്യിൽ കിട്ടിയതൊക്കെയുണ്ട്.
മുഴുവൻ അലങ്കാരങ്ങളും ചമയങ്ങളും ഞങ്ങളുടെ ശുചീകരണ തൊഴിലാളികൾ തന്നെ. ഹെൽത്ത് ഓഫീസർ ഹർഷിദ് ആണ് മേൽനോട്ടം. ടൗൺ ഹാളിന് തെക്കു വശമുള്ള ഈ ഓഫീസ് കാണുവാൻ ദിനം പ്രതി നിരവധി ആളുകളാണ് എത്തുന്നത് .
ലിങ്ക് ചുവടെ.
Also Read » ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ സംഘടിപ്പിക്കുന്ന സംഗീത നിശ ഒക്ടോബർ 6 ന്
Also Read » കൃഷിയുടെ വിജയഗാഥയുമായി ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ ധനശ്രീ വിമൻ ഇൻ അഗ്രിക്കൾച്ചർ ഗ്രൂപ്പ്
English Summary : A Little Vlogger With Azhaku Path And Swara Madhuri For Alappuzha With Elegance in District News