| 1 minute Read
കൊല്ലം : ആഘോഷത്തിന്റെ ആരവം ഒതുങ്ങിയ, ആശ്രാമം മൈതാനിയിൽ സംഗീതത്തിന്റെ തണൽ വിരിച്ച് ആൽമരം മ്യൂസിക് ബാൻഡ്.
തണുത്ത ഇളം കാറ്റ് പോലെ ആൽമരത്തിന്റെ പാട്ടുകൾ തുടങ്ങിയപ്പോൾ സദസ് ഒന്നാകെ അതിൽ ലയിച്ചു. മെന്റലിസ്റ്റ് യദുനാഥിന്റെ മാന്ത്രിക പ്രകടനത്തിന് പിന്നാലെയാണ് ആൽമരത്തിന്റെ സംഗീതം എത്തിയത്.
പോയ കാലത്തിന്റെ പാട്ടോർമകളെ, ആൽമരത്തിന്റെ താളത്തിലും രൂപത്തിലും തനിമ ചോരാതെ നൽകുമ്പോൾ 'എന്റെ കേരളം' കാണികൾക്കത് ഏറ്റവും വലിയ സമ്മാനമായി.
പ്രിയപ്പെട്ട ഗൃഹാതുരതകളെ, നാട്ടുവഴികളെ, എന്നോ പെയ്തൊഴിഞ്ഞ പ്രണയത്തെ, ഒരുമിച്ചു പാടിയ സൗഹൃദ നേരങ്ങളെ, ആഹ്ലാദ ചുവടുകളെ, വിവിധ ഭാഷകളിലെ പാട്ടു വഴികളിൽ വീണ്ടും കണ്ടു.
കേട്ടു മറന്ന വരികൾക്ക്, ഇത്ര ഭംഗിയുണ്ടെന്നും ചേർത്തുപിടിക്കലുണ്ടെന്നും സദസ് സ്വയമറിഞ്ഞു.
Also Read » 'എന്റെ കേരളം' പ്രദർശന നഗരയിൽ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്നേഹത്തിര തീർത്ത് യുംന അജിൻ
English Summary : Banyan Tree Spreads The Shade Of Music At Ashramam Maidan in District News