വെബ് ഡെസ്ക്ക് | | 1 minute Read
ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം ആകാശവാണിയുടെ തത്‌സമയ കച്ചേരികൾ ഞായറാഴ്‌ച തുടങ്ങി. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.15 വരെയുള്ള ആദ്യ റിലേയിൽ 12 പേരും രാത്രി 7.35 മുതൽ 8.15 വരെ മൂന്നു പേരുമാണ് കച്ചേരി അവത് രിപ്പിച്ചത്.
എസ്. നവീൻ, എസ്. മഹതി, ചെന്നൈ ശ്രേയസ് നാരായണൻ എന്നിവരാണ് ഞായറാഴ്‌ച രാത്രി പാടിയത്. തിങ്കളാഴ്ച രാത്രി മുതിർന്ന സംഗീതജ്ഞൻ മണ്ണൂർ രാജകു മാരനുണ്ണി റിലേയിൽ പാടും.
ചെമ്പൈ സംഗീതോത്സവം 10 ദിവസം പിന്നിട്ടപ്പോൾ ഇതു വരെ 2400 പേർ സംഗീതാർച്ചനകൾ നടത്തി. ദിവസവും രാവിലെ അഞ്ചിനു തുടങ്ങുന്ന സംഗീതോത്സവം തീരുമ്പോൾ രാത്രി 12 കഴിയാറുണ്ട്.
Also Read » ഗുരുപവനപുരിയിൽ ഇനി സംഗീത മഴയുടെ നാളുകൾ : ചെമ്പൈ സംഗീതോത്സവം ഇന്ന് (ബുധനാഴ്ച 08 .11 .2023) മുതൽ
Also Read » ചെമ്പൈ സംഗീതോത്സവം: ദേശീയ സംഗീത സെമിനാർ ശ്രദ്ധേയമായി
English Summary : Chembai Sangeetholsavam Thrissur Local News in District News