ദിനൂപ് ചേലേമ്പ്ര | | 1 minute Read
മലപ്പുറം : മലപ്പുറം ജില്ലയിലെ ചെറുകാവ് പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരുടെ നേതൃത്ത്വത്തിൽ ആരംഭിച്ച ബ്രഹ്മ നൃത്തട്രൂപ്പിന് തിരക്കേറുന്നു.
അങ്കണവാടി കലോൽത്സവത്തിന് പരിപാടി നടത്താൻ താൽക്കാലികമായി ആരംഭിച്ച കൂട്ടായ്മയാണ് ഇപ്പോൾ പ്രദേശത്തെ ഒട്ടുമിക്ക വേദികളിലും അനിവാര്യമായി മാറിയ ബ്രഹ്മ ട്രൂപ്പ് ആയി വളർന്നത്.
െഎ സി ഡി എസ് പ്രൊജക്റ്റിന് കീഴിലെ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുമ്പോൾ തന്നെ തങ്ങളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാനും വീടുകളിലേയും തൊഴിലിടങ്ങളിലേയും മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ഇത്തരം പരിപാടികൾ അവതരിപ്പിക്കുമ്പോൾ കിട്ടുന്ന പ്രോൽസാഹനം നിർണായകമാണെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.
അങ്കണവാടിയിലെത്തുന്ന കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് എന്നും മുന്നിൽ നിൽക്കുന്ന ഈ ജീവനക്കാർക്ക് ഉറച്ച പിന്തുണയുമായി രക്ഷിതാക്കളും നാട്ടുകാരും െഎ സി ഡി എസ് പ്രൊജക്റ്റിലെ ഉദ്യോഗസ്ഥരുമുണ്ട്.
പ്രദേശത്തെ പ്രധാന ക്ഷേത്രോത്സവങ്ങളായ വെണ്ണായൂർ ഷാരിക്കാവ് , ശ്രീവൈകുണ്ഠം വിഷ്ണു ക്ഷേത്രത്തിലും പെരിങ്ങാവ് , പറവൂർ കലോത്സവ വേദികളിലും , ഭിന്നശേഷി കലോത്സവത്തിലും നിറഞ്ഞ കയ്യടി വാങ്ങിയാണ് ബ്രഹ്മ ട്രൂപ്പ് പ്രവർത്തകർ പരിപാടി അവതരിപ്പിച്ചത്.
ഷൈനി സജീഷ് , വനജാ ബാബു, ജയലക്ഷി ഹരിദാസ് , ഷീജ സുബ്രഹ്മണ്യൻ , സുനിതാ മുരളി , ഷീജാ പുരുഷോത്തമൻ , ദീപാ പദ്മനാഭൻ , ബീനാ മുരളീധരൻ , ലതാ രാധാകൃഷ്ണൻ , ദർശനാ സുധീഷ് , ബിന്ദു ശശി എന്നിവരാണ് ബ്രഹ്മ ട്രൂപ്പിൻ്റെ ചാലകശക്തികൾ.
Also Read » നവകേരളസദസ്സ്: മഞ്ചേരിയിൽ വിളംബര ഘോഷയാത്ര നടത്തി
Also Read » നവകേരളസദസ്സ്: വള്ളിക്കുന്ന് മണ്ഡലത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു
English Summary : Cherukavu Brahma Troop Malappuram Local News in District News