വെബ് ഡെസ്ക്ക് | | 1 minute Read
ദാരിദ്ര്യ രേഖക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞ പൗരന്മാർക്ക് കൃത്രിമ ദന്തനിര വെക്കുന്നതിന് ധനസഹായം ലഭിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയുടെ ആനുകൂല്യത്തിനായി സുനീതി പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. പല്ലുകൾ പൂർണമായി നഷ്ടപ്പെട്ടവരും അതല്ലെങ്കിൽ ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗമില്ലാത്തതിനാൽ പറിച്ചു മാറ്റേണ്ട അവസ്ഥയുള്ളവർ, കൃത്രിമ പല്ലുകൾ വെക്കുക്കുന്നതിന് അനുയോജ്യമെന്ന് യോഗ്യത നേടിയ ദന്തിസ്റ്റ് നിശ്ചിത ഫോറത്തിൽ സാക്ഷ്യപ്പെടുത്തിയവർ എന്നിവർക്ക് അപേക്ഷിക്കാം.
ഭാഗികമായി മാത്രം പല്ലു മാറ്റി വെക്കുന്നതിന് ആനുകൂല്യം ലഭിക്കുന്നതല്ല.
Also Read » കൃത്രിമ മഴയ്ക്കുള്ള സാധ്യത തേടി സൗദി അറേബ്യയിൽ ‘റീജനൽ ക്ലൗഡ് സീഡിങ് പ്രോഗ്രാം’
English Summary : Dentist in District News