വെബ് ഡെസ്ക്ക് | | 1 minute Read
ഗുരുവായൂർ മേൽപ്പാലത്തിലൂടെ വാഹനങ്ങൾ പോയിത്തുടങ്ങിയതോടെ സുഗമമായ യാത്രയ്ക്കായി ഗുരുവായൂരിൽ ഗതാഗതപരിഷ്കാരം ഏർപ്പെടുത്തുന്നു. ഔട്ടർ റിങ് റോഡുകളിൽ വൺവേ ഏർപ്പെടുത്തും.
മേൽപ്പാലം ഇറങ്ങിവരുന്ന എല്ലാ വാഹനങ്ങളും മഞ്ജുളാൽ ജങ്ഷനിൽ നിന്ന് ഇടത്തോ ട്ടുതിരിഞ്ഞ് പോകണം. ബസുകൾക്ക് ബസ് സ്റ്റാൻഡിൽ നിർത്താം. മറ്റു വാഹനങ്ങൾ മഹാരാജ - പടിഞാറേനട വഴി പോകണം. സ്റ്റാൻഡിൽനിന്ന് തൃശ്ശൂരിലേക്കു പടിഞ്ഞാറേ നട ജങ്ഷനിലൂടെ കൈരളി ജങ്ഷൻ -അഗതിമന്ദിരം വഴി മഞ്ജുളാലിലെത്തി മേൽപ്പാലം കയറിപ്പോകാം.
എല്ലാ വാഹനങ്ങളും റിങ് റോഡിലൂടെ ഇടതുവശം തിരിഞ്ഞുപോകണമെന്ന് ചുരുക്കം . കുന്നംകുളം ഭാഗത്തു നിന്ന് (കോഴിക്കോട്-പാലക്കാട്) ബസുകൾ മമ്മിയൂർ ജങ്ഷനിൽ നിന്ന് നേരെ ചാവക്കാട് റൂട്ടിലൂടെ മുതുവട്ടൂരിൽനിന്ന് തിരിഞ്ഞ് പടിഞാറെ നട ജങ്ഷനിലെത്തണം.
അവിടെനിന്ന് കൈരളി ജങ്ഷൻ കടന്ന് ഔട്ടർ റിങ് റോഡിലൂടെ വേണം സ്റ്റാൻഡിലെത്താൻ. വടക്കുനിന്ന് വരുന്ന ബസുകൾ ഇനി മുതൽ മമ്മിയൂർ ക്ഷേത്രത്തിനു മുന്നിലൂടെ പോകില്ല.
മമ്മിയൂർ ക്ഷേ ത്രത്തിലേക്ക് പോകാൻ കൈരളി ജങ്ഷനിൽ ഇറങ്ങണം. ഇന്നർ റിങ് റോഡിൽ വൺവേ സമ്പ്രദായം
എതിർവശത്തേക്കാണ്.
മഞ്ജുളാൽ ഭാഗത്തുനിന്ന് ക്ഷേത്രനടയിലേക്ക് വരുന്ന വാഹനങ്ങൾ അപ്സര ജങ്ഷനിൽ നിന്ന് (ക്ഷേത്രം കിഴക്കേനടപ്പുരയുടെ മുൻഭാഗം) വലത്തോട്ടുതിരിയണം. പടിഞ്ഞാറേ ഇന്നർ റിങ് റോഡിലൂടെ ദേവസ്വം ഓഫീസിനു മുന്നിലൂടെ കിഴക്കേനടയിലേക്ക് നീങ്ങാം. ഇത് പരീക്ഷണാടിസ്ഥാനത്തിൽ തിങ്കളാഴ്ച ആരംഭിക്കും.
Also Read » ഇന്ന് മുതൽ ഗുരുവായൂരിൽ സ്വർണ്ണക്കോലം എഴുന്നള്ളത്ത്
Also Read » ഗുരുവായൂരിൽ ഇന്നും നാളെയും സമ്പൂർണ നെയ് വിളക്ക്
English Summary : Guruvayoor News Thrissur Local News in District News