വെബ് ഡെസ്ക്ക് | | 1 minute Read
ശബരിമല തീർത്ഥാടകർക്കായി ഗുരുവായൂർ ദേവസ്വം പ്രത്യേക ദർശന സൗകര്യവും വിരിവെക്കാൻ സ്ഥലവും ഒരുക്കി.
അയ്യപ്പൻമാർക്ക് വിരിവെക്കാനുള്ള പുൽപ്പായയുടെ സമർപ്പണം ഇന്നലെ നടന്നു.അഖില ഭാരതശ്രീ ഗുരുവായൂരപ്പ സമിതിയാണ് അയ്യപ്പഭക്തർക്കായി പുൽപ്പായ സമർപ്പിച്ചത്.
ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ക്ഷേത്രം ഡി.എ പി.മനോജ് കുമാർ എന്നിവർ ഏറ്റുവാങ്ങി.
സമിതി ഭാരവാഹികളായ സജീവൻ നമ്പിയത്ത്, കേശവദാസ്, സുനീവ് വി.എസ്. എന്നിവർ ചടങ്ങിൽ സന്നിഹിതരായി
Also Read » ഏകാദശി ദിനത്തിൽ കണ്ണനെ കാണാൻ പതിനായിരങ്ങൾ: പ്രസാദ ഊട്ടിൽ പങ്കെടുത്തത് നാൽപതിനായിരത്തിലേറെ ഭക്തർ
Also Read » ഏകാദശി നിറവിൽ ഗുരുവായൂർ കണ്ണനെ കണ്ടു തൊഴാൻ ഭക്തജന പ്രവാഹം
English Summary : Guruvayur Temple Thrissur Local News in District News