ടി മോഹൻദാസ് ചേലേമ്പ്ര | | 1 minute Read
വള്ളുവമ്പ്രം: ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുല്ലാനൂർ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പൂക്കോട്ടൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
മൂന്ന് വർഷക്കാലമായി പൂക്കോട്ടൂർ പഞ്ചായത്തിലെ അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും വേർതിരിക്കുകയും ചെയ്യുന്ന കർമ്മം നിർവ്വഹിക്കുന്നവരാണ് ഇവർ.
മാലിന്യങ്ങളോട് പടപൊരുതി ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടുമുട്ടിക്കുന്ന ഇവരെ മാലിന്യത്തെ പോലെയാണ് പലരും കാണുന്നതെന്ന് ഹരിതസേനാ പ്രവർത്തകർ അവരുടെ അനുഭവം പങ്കുവെച്ചു.
പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുൾ റസാഖ് ഉദ്ഘാടനം നിർവ്വഹിച്ചു
മാലിന്യ സംസ്കരണത്തെക്കുറിച്ച് പൂക്കോട്ടൂർ പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദിനേശ് ക്ലാസ് എടുത്തു
പ്രിൻസിപ്പൾ രാധിക ദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രം ഓഫീസർ ഡോ.പി ലോലിത, അധ്യാപകനായ ഡോ.എം.സി അബൂബക്കർ, എൻ.എസ് എസ് വളണ്ടിയർ ലീഡർമാരായ സുധിൻ കൃഷ്ണ, അർച്ചന വളണ്ടിയർമാരായ അഭിരാമി, നവീൻ ഹരിതസേനാ അംഗങ്ങളായ സുധ, ബീന എന്നിവരും സംസാരിച്ചു.
Also Read » ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ഓണാഘോഷ പരിപാടി സെപ്റ്റംബർ 29ന്
Also Read » ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഓണപ്പൊലിമ 2023' സെപ്റ്റംബർ 29ന്
English Summary : Harithakarma Sena in District News