വെബ് ഡെസ്ക്ക് | | 1 minute Read
മുതുകുളം: വീരമൃത്യു വരിച്ച ധീരജവാൻ മേജർ മനോജ് കുമാറിന്റെ സ്മരണാർഥം സ്ഥാപിച്ചിരുന്ന ബോർഡ് സമൂഹവിരുദ്ധർ നശിപ്പിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തി സോൾജിയർസ് ഓഫ് ഈസ്റ്റ് വെനീസ് .
ഇതിന് ഉത്തരവാദികളായ സാമൂഹിക വിരുദ്ധരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ആലപ്പുഴയിലേ സൈനിക കൂട്ടായ്മ ആവശ്യപ്പെട്ടു
കാർത്തികപ്പള്ളി ചിറയിൽപ്പടി ജങ്ഷനിൽ അദ്ദേഹത്തിന്റെയും മറ്റൊരു സൈനികനായ സൈജുവിന്റെയും നാമകരണംചെയ്ത റോഡിന്റെ തുടക്കത്തിൽ സ്ഥാപിച്ചിരുന്ന ബോർഡിനാണ് കഴിഞ്ഞ ദിവസം നാശംവരുത്തിയത്.
ഉയരത്തിൽ ഉറപ്പിച്ചിരുന്ന മനോജ് കുമാറിന്റെ ഫോട്ടോപതിച്ച ഫൈബർ ബോർഡിന്റെ ഒരുവശം ആയുധംവെച്ചാണ് തിക്കിപ്പൊട്ടിച്ചത്. മനോജ് കുമാറിന്റെ അച്ഛൻ എൻ. കൃഷ്ണൻ തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകി.
നാലുവർഷംമുൻപ് വീടിന്റെമുന്നിൽ സ്ഥാപിച്ചിരുന്ന മനോജ് കുമാറിന്റെ സ്തൂപവും സമൂഹവിരുദ്ധർ തല്ലിതകർത്തിരുന്നു.
2016 മെയ് 31 ന്, പുൽഗാവിലെ ആയുധസംബരണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിലാണ് മേജർ മനോജ് കുമാർ വീരമൃത്യു വരിച്ചത്
Also Read » വാഹനനിർമാണമേഖലയെ നിശ്ചലമാക്കി അമേരിക്കയിൽ തൊഴിലാളി സമരം
English Summary : Major Krishnan Manoj Kumar in District News