Anonymous | | 1 minute Read
കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുതിയങ്ങാടി ഏരിയയിലെ പുതിയാപ്പ രണ്ടാം ബൂത്തിൽ താമരപ്പുര പദ്ധതിയിൽ നിർമ്മിക്കുന്ന രണ്ട് വീടുകളുടെ പ്രവൃത്തി ഉദ്ഘാടനം ബി.ജെ.പി. ജില്ല പ്രസിഡണ്ട് അഡ്വ: വി.കെ. സജീവൻ നിർവഹിച്ചു .
നടക്കാവ് മണ്ഡലം പ്രസിഡണ്ടും താമരപ്പുര നിർമ്മാണ കമ്മിറ്റി ചെയർമാനുമായ കെ.ഷൈബു, അദ്ധ്യക്ഷത വഹിച്ചു.
പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽക്കുന്ന താമരപ്പുര പദ്ധതി പ്രകാരം ചെറോട്ട് വയൽ, പക്കു വീട്ടിൽ ക്ഷേത്ര പരിസരം, ശാന്തിനഗർ കോളനി, കാമ്പുറം ബീച്ച് എന്നി സ്ഥലങ്ങളിലായി ഇതുവരെ ആറ് വീടുകൾ നിർമ്മിച്ച് താക്കോൽ നൽകി.
43 വർഷം തുടർച്ചയായി ശബരിമല തീർത്ഥയാത്ര നടത്തുകയും അതിൽ 17 പ്രാവിശ്യം കാൽനടയായി യാത്ര ചെയ്യുകയും ചെയ്ത സ്വാമിയുടെ കുടുംബത്തിനും , ശാരീരികമായ തളർന്ന് കിടക്കുന്ന മത്സ്യ തൊഴിലാളിക്കുമാണ് പുതിയ രണ്ട് താമരപ്പുരകൾ പള്ളിക്കണ്ടി എടക്കൽ ബീച്ച് എന്നി സ്ഥലങ്ങളിൽ നിർമ്മിച്ച് നൽകുന്നത് ,
രാഷ്ട്രീയ സ്വയം സേവക സംഘം ജില്ല പ്രൗഡ പ്രമുഖ് . ടി.ദിവ്യൻ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിയും ജനറൽ കൺവീനറുമായ എൻ പി.പ്രകാശൻ , സാമൂഹ്യ പ്രവർത്തക ലീന അനിൽകുമാർ , ഏരിയ പ്രസിഡണ്ട് ടി.പി. സുനിൽ രാജ്, മഹിള മോർച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശൻ , മണ്ഡലം സെക്രട്ടറി രാജശ്രീ സന്തോഷ്, ഏരിയ പ്രസിഡണ്ട് സജിത സുഗേഷ്, ടി.കെ. അനിൽകുമാർ , ദിവ്യേഷ്, ഇ.വി. മനോഹരൻ , തുടങ്ങിയവർ പ്രസംഗിച്ചു.
Also Read » ഇന്ന് മാതാ അമൃതാനന്ദമയിയുടെ ജന്മദിനം...
Also Read » ജി20 ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് പകരം ഭാരത്
English Summary : Narendra Modi Birthday in District News