| 1 minute Read
പാലക്കാട് : പാലക്കാട് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ഉറവിട മാലിന്യസംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം പാലക്കാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ആരംഭിച്ചു
ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍, കേരള ആഗ്രോ ഇന്‍ഡസ്ട്രിസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, റെയ്ഡ്‌കോ കേരള ലിമിറ്റഡ്, സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൌണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
രാവിലെ 10 മുതലാണ് പ്രദര്‍ശനം. പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രദര്‍ശനം കാണാം. ജൈവ മാലിന്യം വീടുകളില്‍ തന്നെ സംസ്‌കരിക്കാന്‍ സഹായിക്കുന്ന ബയോ കമ്പോസ്റ്റ്, ബയോഗ്യാസ്, ബക്കറ്റ് കമ്പോസ്റ്റ്, ബോക്കാഷി ബക്കറ്റ് തുടങ്ങി മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാന്‍ സഹായിക്കുന്ന മാതൃകകളാണ് പ്രദര്‍ശനത്തിനെത്തുന്നത്.
പൊതുജനങ്ങള്‍ക്ക് പ്രദര്‍ശന മേളയില്‍ നിന്ന് ഉപാധികള്‍ വാങ്ങിക്കുന്നതിനും സൗകര്യമുണ്ട്. ഉറവിട മാലിന്യ ഉപാധികള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ജൂണ്‍ അഞ്ചിന് ജില്ലയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികള്‍ ഭവന സന്ദര്‍ശനം നടത്തുകയും ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ ഇല്ലാത്ത വീടുകളും സ്ഥാപനങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ നടപടിയായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ജൂണ്‍ ആറ് വരെ പാലക്കാട് മുന്‍സിപ്പാലിറ്റിയിലും പ്രദര്‍ശനം നടക്കുന്നുണ്ട്.
Also Read » ഉറവിട മാലിന്യ സംസ്‌കരണ രീതികള്‍ അറിയാം
Also Read » തമിഴ് നാട് വനം വകുപ്പിൻ്റെ 'അരിക്കൊമ്പൻ ദൗത്യം' ആരംഭിച്ചു
English Summary : Palakkad As Part Of The Palakkad Waste Free Navakeralam Campaign An Exhibition Of Source Waste Management Equipment Under The Auspices Of The District Sanitation Mission Was Launched At Palakkad Civil Station Premises in District News