വെബ് ഡെസ്ക്ക് | | 1 minute Read
പാലക്കാട് : ഡിസംബർ ഒന്നുമുതൽ മൂന്നുവരെ പാലക്കാട് ജില്ലയിൽ നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സെൽഫി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു.
'ഭാവികേരളം' എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടുമിനിട്ടിൽ അധികരിക്കാത്ത സെൽഫി വീഡിയോ ആണ് അയയ്ക്കേണ്ടത്.
മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന ആദ്യ മൂന്ന് വീഡിയോകൾക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം സമ്മാനം നൽകും. വീഡിയോകൾ നവംബർ 22 വൈകിട്ട് അഞ്ചിനകം 9446317767 എന്ന വാട്സ്ആപ് നമ്പറിൽ ലഭിക്കണം.
പേര്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവയും രേഖപ്പെടുത്തണം. ഒരു മത്സരാർത്ഥി ഒരു വീഡിയോ മാത്രമേ അയ്ക്കാവൂ.
ഡിസംബര് ഒന്നിന് തൃത്താല, പട്ടാമ്പി, ഷൊര്ണൂര്, ഒറ്റപ്പാലം നിയോജകമണ്ഡലങ്ങളിലും ഡിസംബർ രണ്ടിന് പാലക്കാട്, മലമ്പുഴ, കോങ്ങാട്, മണ്ണാര്ക്കാട് നിയോജകമണ്ഡലങ്ങളിലും ഡിസംബർ മൂന്നിന് ചിറ്റൂർ, നെന്മാറ, ആലത്തൂർ, തരൂർ നിയോജകമണ്ഡലങ്ങളിലുമാണ് നവകേരള സദസ് നടക്കുക.
Also Read » പാലക്കാട് നവകേരള സദസ്സിന് ഡിസംബര്‍ 1ന് തൃത്താലയില്‍ തുടക്കമാകും
Also Read » മാലിന്യത്തിൽ നിന്നും ലഭിച്ച പണം തിരികെ ഏൽപ്പിച്ച് ഹരിത കര്‍മ്മ സേനാംഗങ്ങൾ മാതൃകയായി
English Summary : Palakkad Local News in District News