| 1 minute Read
സിവിൽ സർവീസ് പരീക്ഷയിൽ വയനാട് ജില്ലയിൽ നിന്ന് ഉജ്ജ്വലവിജയം നേടിയ ഷഹനാ ഷാഹിനയുടേത് അഭിമാനകരമായ നേട്ടം.
താരതമ്യേന പിന്നോക്കജില്ലയായ വയനാട്ടിൽ നിന്ന് ചലനപരിമിതയായ, വീൽ ചെയർ ഉപയോഗിച്ച് സഞ്ചരിക്കുന്ന ഷഹനാ ഷാഹിനയുടെ വിജയം നാടിനും അഭിമാനമായി .
വീടിനു മുകളിൽ നിന്ന് വീണു പരിക്ക് പറ്റി ക്വാഡ്ര പ്ലാജിയ എന്ന അവസ്ഥയിലായ ഈ പെൺകുട്ടി വീണ്ടും ഒരു വലിയ ആക്സിഡന്റിനെ അതിജീവിച്ചു കൊണ്ടാണ് തന്റെ വിജയം ഉറപ്പിച്ചത്.
ചെറുപ്പത്തിൽ പിതാവ് നഷ്ടപ്പെട്ട ഈ പെൺകുട്ടി വയനാട്ടിലെ സാധാരണ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിച്ച്, സാമ്പത്തിക വിഷമങ്ങളോട് പൊരുതി നേടിയ വിജയത്തിന് വജ്രശോഭയാണുള്ളത്....ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവടക്കം നിരവധി പേരാണ് ഷഹനയെ അഭിനന്ദിച്ചത്
Also Read » കോട്ടയം സ്വദേശി ഗഹന നവ്യ ജെയിംസിന് സർവീസ് പരീക്ഷയിൽ ആറാം റാങ്ക്
Also Read » സിവിൽ ഡിഫൻസ് വോളണ്ടിയർ നിയമനം: ഇപ്പോൾ അപേക്ഷിക്കാം.
English Summary : Shahana Shahina S Success In Civil Services Exam in District News