വെബ് ഡെസ്ക്ക് | | 1 minute Read
പാലക്കാട് : ഇന്ത്യൻ സ്വച്ഛത ലീഗ് 2.0 ൻ്റെ ഭാഗമായി പാലക്കാട് നഗരസഭയിൽ സ്വച്ഛത റാലി സംഘടിപ്പിച്ചു. കാലത്ത് കൃത്യം 9 മണിക്ക് താരേക്കാട് നിന്ന് ആരംഭിച്ച ബഹുജന റാലി കോട്ടമൈതാനിയിൽ സമാപിച്ചു.
ഓലമെടഞ്ഞ ബാനറും, ചേമ്പിലയിലും, പനമ്പട്ടയിലും എഴുതിയ പ്ലക്കാർഡും, പൂർണ്ണമായും ഹരിത സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ച നിശ്ചലദൃശ്യങ്ങളും, സൈക്കിൾ റാലിയും, പരിപാടിയുടെ മോടി കൂട്ടി.
വിവിധ വിദ്യാലയങ്ങളിൽ എത്തിയ വിദ്യാർത്ഥികളും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും, തൊഴിലാളികളും, ഹരിതകർമ സേന പ്രവർത്തകരും , ജനപ്രതിനിധികളും വ്യാപാരി സമൂഹവും അടങ്ങുന്ന ആയിരക്കണക്കിന് ആളുകൾ ഇതിൽ അണിചേർന്നു.
തുടർന്ന് കോട്ടമൈതാനിയിൽ അണിനിരന്ന ജനസഞ്ചയത്തിന്റെ മധ്യത്തിൽ ആയി ഇന്ത്യൻ സ്വച്ഛത ലീഗിൽ പാലക്കാട് നഗരസഭയുടെ ടീമായ " പാം സ്പ്രിംഗ്സ് " എന്ന പേരും നഗരത്തിന്റെ പേരും വിദ്യാർത്ഥികൾ നിരനിരയായി നിന്ന് ബഹുവർണ്ണങ്ങൾ അടങ്ങിയ തൊപ്പികൾ അണിഞ്ഞുകൊണ്ട് തീർത്തു.
Also Read » പാലക്കാട് കുമ്പിടിയിൽ രണ്ടരവയസുകാരൻ്റെ ചെവി തെരുവുനായ കടിച്ചെടുത്തു
Also Read » സൗദി ദേശീയദിനമഘോഷിച്ച് പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ്.
English Summary : Swachhta Rally Palakkad in District News