| 1 minute Read
സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനത്തോടടുക്കുന്ന നഗരസഭയുടെ വിവിധ ക്യാമ്പയിനുകള്‍ക്കും, പ്രചരണങ്ങള്‍ക്കും രാഷ്ട്രീയ കക്ഷിനേതാക്കള്‍ ശുചിത്വത്തിന് രാഷ്ട്രീയമില്ല എന്ന സന്ദേശത്തോടെ പിന്തുണ അറിയിച്ചു.
പ്രചരണത്തിന്‍റെ ഭാഗമായി ''എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വം അഴകോടെ ആലപ്പുഴയ്ക്കായി ഞാനും'' എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോ ക്യാമ്പയിന്‍റെ ഭാഗമാകാനും, ഒരാള്‍ക്ക് ആവശ്യമില്ലാത്തതും എന്നാല്‍ മറ്റൊരാള്‍ക്ക് ഉപയോപ്രദവുമായ വസ്തുക്കള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ശേഖരിച്ച് നഗരസഭയുടെ കൈമാറ്റകടയില്‍ കൈമാറുന്നതിനും ധാരണയായി .
യോഗത്തില്‍ നഗരസഭാധ്യക്ഷ സൌമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയര്‍മാന്‍ പി.എസ്.എം ഹുസൈന്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ കെ.കെ സുലൈമാന്‍, സി.വി മനോജ്കുമാര്‍, എ.എം നൗഫല്‍, ആര്‍.ചന്ദ്രന്‍, സുബാഷ് ബാബു, തോമസ് കളരിയ്ക്കല്‍, ഗഫൂര്‍ കോയാമോന്‍, ഷാജി കോയാപറമ്പന്‍, ജിനാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Also Read » അഴകോടെ ആലപ്പുഴയ്ക്കായി അഴകു വഴിയും സ്വരമാധുരിയുമായി ഒരു കുഞ്ഞു വ്ലോഗർ
Also Read » റെസിഡന്‍സ് അസോസിയേഷനുകള്‍ക്ക് ശുചിത്വ റേറ്റിംഗ് മത്സരവും അവാര്‍ഡുകളും പ്രഖ്യാപിച്ച് ആലപ്പുഴ നഗരസഭ.
English Summary : The Profile Frame Of The Alappuzha Sampoorna Swachhta Campaign Was Released With Elegance in District News