വെബ് ഡെസ്ക്ക് | | 1 minute Read
എറണാകുളം : വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് 'തിരികെ സ്കൂളിൽ' ക്യാമ്പയിനുമായി കുടുംബശ്രീ. അയൽക്കൂട്ട അംഗങ്ങളെ വിദ്യാലയങ്ങളിലേക്ക് എത്തിച്ച് പരിശീലനം നൽകാനാണ് പദ്ധതിയിടുന്നത്.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുക ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 30 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ക്യാമ്പയിനിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ജില്ലാതല റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലന പരിപാടിക്ക് ചൊവ്വാഴ്ച തുടക്കമാകും. രാവിലെ 9.30ന് ചൂർണിക്കര പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടി അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര ഉദ്ഘാടനം ചെയ്യും.
ഓരോ സി.ഡി.എസ് കീഴിലുള്ള വിദ്യാലയങ്ങളിലാണ് പരിശീല പരിപാടി നടക്കുക. അയല്‍ക്കൂട്ടങ്ങളിലെ സൂക്ഷ്മസാമ്പത്തിക ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സ്ത്രീപദവി ഉയര്‍ത്തുന്നതിന് സഹായകമാകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയും ക്യാമ്പയിലൂടെ ലക്ഷ്യമിടുന്നു.
ജില്ലയിലെ ഇരുപത്തി ഒൻപതിനായിരത്തോളം വരുന്ന അയൽക്കൂട്ടങ്ങളിൽ നാലു ലക്ഷത്തോളം വരുന്ന അംഗങ്ങളും പഠന പ്രക്രിയയിൽ പങ്കെടുക്കും.കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സി.ഡി.എ.സിന്റെ പരിധിയിലുളള സ്കൂളുകളിൽ തദ്ദേശസ്വയംഭരണ ജനപ്രതിനിധികളുടെയും, സ്കൂൾ പിടിഐ, സ്കൂളിലെ അദ്ധ്യാപകർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് പരിപാടി നടക്കുക.
രാവിലെ 9.30 ന് ആരംഭിച്ച് വൈകുന്നേരം 4.30 ന് അവസാനിക്കുന്ന പഠന പ്രക്രിയയാണ് വിഭാവനം ചെയ്തിട്ടുള്ളത്. സ്കൂൾ ക്ലാസ്സ് മുറിയിൽ പരമാവധി 60-60 വരെ അയൽക്കൂട്ട അംഗങ്ങൾ ആണ് പഠിതാക്കളായി ഉണ്ടാകുന്നത്. കുടുംബശ്രീ അംഗങ്ങളെ ശാക്തീകരിക്കാനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
Also Read » ചെന്നൈ കേരള വിദ്യാലയം സ്കൂളിൽ അധ്യാപകദിനം ആഘോഷിച്ചു
English Summary : Thirike Schoolil Kudumbashree in District News