യൂറോപ് ഡെസ്ക് | | 1 minute Read
അടൂരില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും യുകെയുടെ വിവിധ ഭാഗങ്ങളില്‍ വന്നു പാര്‍ക്കുന്നവരുടെ ഈ വര്‍ഷത്തെ സംഗമം ഒക്ടോബര്‍ 21ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു മണി വരെ വിവിധ കലാ കായിക പരിപാടികളോട് കൂടി പീറ്റര്‍ബറോ യില്‍ വെച്ച് നടക്കും.
സ്വന്തം നാടിനെയും നാട്ടുകാരെയും വിട്ട് തിരക്ക് പിടിച്ച ജീവിതക്രമവുമായി മറ്റൊരു നാട്ടില്‍ ജീവിക്കുമ്പോള്‍ വിശേഷം പറയുവാനും കളിക്കുവാനും ചിരിക്കുവാനും സന്തോഷം പങ്കിടുവാനും അവസരം ലഭിക്കുക എന്നത് സന്തോഷം പകരുന്ന കാര്യം തന്നെ. എന്നാല്‍ ആ അവസരം സ്വന്തം നാട്ടില്‍ നിന്നുള്ളവരോടൊപ്പം ആവുമ്പോള്‍ ആ സന്തോഷം ഇരട്ടി ആവുന്നു.
ഈ സംഗമം ജീവിതത്തിലെ ഒരു അവിസ്മരണീയ അനുഭവം ആക്കുവാന്‍ നിങ്ങളെ ഒരോരുത്തരെയും പീറ്റര്‍ബറോയിലേക്ക് സ്വാഗതം ചെയ്യുന്നു.
സ്ഥലത്തിന്റെ വിലാസം
Folksworth Village Hall, Manor Road, Peterborough, PE7 3 SU
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Reji Thomas : 07533499858
Aji Pappachen: 07944999792
Simon Cherian: 07404725150
Also Read » അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ അടൂരോണം 2023 സംഘടിപ്പിച്ചു
Also Read » അടൂർ എൻ.ആർ.ഐ ഫോറം അടൂരോണം സെപ്റ്റംബർ 22 വെള്ളിയാഴ്ച
English Summary : Adoor Samgamam Uk in Europe Australia