യൂറോപ് ഡെസ്ക് | | 1 minute Read
റോം: ഇറ്റലിയിലെ ആദ്യ മലയാളി സംഘടനയും ഏക തൊഴിലാളി സംഘടനയുമായ അലിക് ഇറ്റലിയുടെ നേതൃത്വത്തില്‍ നടത്തിയ ഏറ്റവും വലിയ ഓണാഘോഷം റോമില്‍ ആഘോഷിച്ചു.
പ്രസിഡന്റ് ബെന്നി വെട്ടിയാടന്റെ അദ്ധ്യക്ഷതയില്‍ ഫാ: ബാബു പാണാട്ട് പറമ്പില്‍, ഫാ: പോള്‍ സണ്ണി, റോമ മുനിസിപ്പല്‍ കൗണ്‍സിലര്‍ മലയാളിയായ തെരേസ പുത്തരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടെന്‍സ് ജോസ് സ്വാഗതം പറഞ്ഞു
തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് നെറ്റോ ചടങ്ങില്‍ ഓണസന്ദേശം നല്‍കി. മുന്‍ പ്രസിഡന്റുമാരായ തോമസ് ഇരുമ്പന്‍. രാജു കള്ളിക്കാടന്‍, ഫാ: ഷെറിന്‍ മൂലയില്‍. ഫാ: ജിന്റോ പടയാട്ടില്‍, ജോര്‍ജ് റപ്പായി എന്നിവര്‍ ആശംസ അറിയിച്ചു. വൈസ് പ്രസിഡന്റ് ബിന്റോ വെട്ടിക്കാലയില്‍ നന്ദി അര്‍പ്പിച്ചു..
ബെന്നി വെട്ടിയാടന്‍ ,ടെന്‍സ് ജോസ്. ഗോപകുമാര്‍, ബിന്റോ വെട്ടിക്കാലയില്‍, മനു യമഹ,ബിജു ചിറയത്ത്, ജിസ്‌മോന്‍, സിജോ, ബേബി കോഴിക്കാടന്‍ മാത്യൂസ് കുന്നത്താനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ റോമിലെ വിവിധ സംഘടനകളുടെ ഭാരവാഹികള്‍ ഉള്‍പ്പെട്ട മെഗാ കമ്മിറ്റി ആണ് അലിക് ഇറ്റലിയുടെ 33 മത് ഓണാഘോഷത്തിന് നേതൃത്വം കൊടുത്തത്..
1991ല്‍ റോമില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട അലികിന്റെ 33 മത് ഓണാഘോഷത്തില്‍ 1500 ല്‍ അധികം പ്രവാസി മലയാളികളുടെ സാന്നിധ്യം കൊണ്ട് വേദിയും സദസും ശ്രദ്ധേയമായി.
Also Read » ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റി ഓണാഘോഷം സംഘടിപ്പിച്ചു
Also Read » എയില്‍സ്ബറി മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു
English Summary : Alik Italy Onam 2k23 in Europe Australia