ഗൾഫ് ഡെസ്ക് | | 1 minute Read
അസ്‌കീട്ടന്‍ മണ്‍സ്റ്റര്‍ മലയാളി അസോസിയേഷന്‍ എന്ന പേരില്‍ രൂപവത്കരിച്ച പുതിയ സാംസ്‌കാരിക സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനം അസ്‌കീട്ടന്‍ കമ്യുണിറ്റി സെന്ററില്‍ വച്ച് നടന്നു
ലീമെറിക്ക് മുന്‍ മേയര്‍ മൈക്കിള്‍ ഷീഹെന്‍ ,കൗണ്‍സിലര്‍ കെവിന്‍ ഷീഹന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ’അമ്മ’യുടെ ലോഗോ പ്രകാശനവും ചടങ്ങിൽ വച്ച് നടത്തപ്പെട്ടു.
വിവിധ കലാപരിപടികളോടെ ഓണാഘോഷവും സംഘടിപ്പിച്ചു . പരമ്പരാഗത രീതിയിലുള്ള ഓണസദ്യ ആഘോഷത്തെ മികവുറ്റതാക്കി .
കൃപ എലിസബത്ത് റെനി ,പി ആര്‍ ഓ ജെയ്സണ്‍ ഡാനി ജോയി എന്നിവരും അമ്മയുടെ സ്ഥാപക നേതാക്കളായ റെനി ജോര്‍ജ്, മജോ അലോഷ്യസ് ഓണാഘോഷ പരിപാടികള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി.
Also Read » സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന് പുതുനേതൃത്വം
Also Read » ന്യൂ ഫോറസ്റ്റില്‍ മലയാളി അസോസിയേഷൻ രൂപീകരിച്ചു
English Summary : Askeaton Munster Malayayali Association in Europe Australia