യൂറോപ് ഡെസ്ക് | | 1 minute Read
ബര്‍മിങ്ഹാം : ഡെഡ്ഡ്‌ലി മലയാളികൾ റസ്സല്‍സ്ഹാള്‍ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ചു രൂപീകരിച്ച മലയാളി സംഘടനയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു
മേഖലയിൽ നിലവിൽ നൂറോളം കുടുംബങ്ങളുണ്ട്. സെപ്തംബര്‍ 17ന് നടന്ന ഓണാഘോഷപരിപാടിയിൽ 280 ഓളം അംഗങ്ങള്‍ പങ്കെടുത്തു.
അന്നു നടന്ന ജനറല്‍ മീറ്റിംഗില്‍ യുക്മയുടെ മിഡ്‌ലാന്റ് റീജിനല്‍ പ്രസിഡന്റ് ജോര്‍ജ്ജ് തോമസ്സ് സന്നിഹിതനായിരുന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കലാകാരൻ കൂടിയായ ജോണ്‍ മുളയങ്കലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ആനന്ദ് ജോണാണ് സെക്രട്ടറി. സന്ദീപ് ദീപക്കാണ് ട്രഷറര്‍ ആയി ചുമതലയേറ്റത്.
മേരി ജോസഫ് വൈസ് പ്രസിഡന്റും ആര്യാ പീറ്റര്‍ ജോയിന്‍ സെക്രട്ടറിയുമായും നിയമിതരായപ്പോള്‍ ഹര്‍ഷല്‍ വിശ്വം ജോയിന്‍ ട്രഷററുമായി ചുമതലയേറ്റു.
കമ്മറ്റിയംഗങ്ങളായി ജോണ്‍ വഴുതനപ്പള്ളി, സതീഷ് സജീശന്‍, ബ്രീസ് ആന്‍ വില്‍സന്‍, റോബി ജോസഫ് എന്നിവരേയും തിരഞ്ഞെടുത്തു. ഡോ. റോണിയും അജോ ജോസും ഓഡിറ്റര്‍ന്മാരായി നിയമിതരായി.
മലയാളി അസോസിയേഷന്‍ ഓഫ് ഡെഡ്‌ലി എന്ന പേരിലാണ് സംഘടന അറിയപ്പെടുക . ഓണാഘോഷത്തിന് ഒഴിച്ചു കൂടാനാവാത്ത വടംവലിയും പത്തുപേര്‍ പങ്കെടുത്ത തിരുവാതിരയും ഓണഘോഷത്തിന് മിഴിവേകി. കുട്ടികളുടെയും കായിക മത്സരങ്ങള്‍ വിവിധ കലാപരിപാടികള്‍ ഓണാഘോഷത്തിന് മാറ്റുകൂട്ടി.
Also Read » ഓസ്‌ട്രേലിയയിലെ സ്കോഫീൽഡ്‌സിൽ മലയാളികൾ ഓണം ആഘോഷിച്ചു
English Summary : Birmingham Malayalee In Uk in Europe Australia