യൂറോപ് ഡെസ്ക് | | 1 minute Read
പോളണ്ടിൽ മലയാളികൾ താമസിച്ച കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ കനത്ത നാശനഷ്ടം. ആളപായമില്ല.
പോളണ്ടിലെ ബോറോ എന്ന സ്ഥലത്താണ് സംഭവം
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ആറ് മലയാളി യുവാക്കൾ ഇവിടെ താമസിക്കുന്നുണ്ട്.
ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ സമയത്താണു കെട്ടിടത്തിന്റെ പിൻവശത്തു തീ പടരുന്നത് ശ്രദ്ധയിൽ പെട്ടതെന്നും അവിടെ താമസിക്കുന്ന സോണി ഫ്ലാഷ് ന്യൂസിനോട് പറഞ്ഞു
മൊബൈൽ ഫോണും പാസ്പോർട്ടും മാത്രമാണ് എടുക്കാൻ പറ്റിയതെന്നും വസ്ത്രങ്ങളും മറ്റു രേഖകളും പൂർണമായും നശിച്ചതായും സോണി പറഞ്ഞു..
വിവരമറിഞ്ഞ ഉടനെ അഗ്നി രക്ഷാ സേന സ്ഥലത്തു എത്തി തീയണച്ചത് കൊണ്ട് കൂടുതൽ അപകടം ഒഴിവായി.
പോലീസ് അന്വേഷണം ആരംഭിച്ചു
Also Read » പോളണ്ടില്‍ ലീജനയേഴ്‌സ് ( Legionnaires’) അസുഖം ബാധിച്ച് 14 മരണം
Also Read » പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നടക്കുന്ന സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ അഞ്ച് മലയാളികൾ മത്സര രംഗത്ത്.
English Summary : Fire Accident In Borrow City Poland Six Malayali Youngsters Escape in Europe Australia