യൂറോപ് ഡെസ്ക് | | 1 minute Read
കേരളീയ കലാരൂപങ്ങളുടെ വേഷപ്പകർച്ചക്കൊപ്പം വടംവലിയും ഓണസദ്യയും ചേർന്നതോടെ ജിഎംഎയുടെ ഓണാഘോഷം പുതുമ നിറഞ്ഞതായി .
കലാകാരികൂടിയായ ബിന്ദു സോമന്‍ അവതരിപ്പിച്ച തെയ്യവേഷം ഏവരുടേയും പ്രശംസയ്ക്ക് പാത്രമായി . പരശുരാമനും മഹാബലിയും മാത്രമല്ല നൃത്ത രൂപങ്ങളായ ഭരതനാട്യ വേഷത്തിലും മോഹിനിയാട്ട വേഷത്തിലും നാടന്‍ പാട്ടുകാരായും തിരുവാതിര കളി, മാര്‍ഗംകളി, ഒപ്പന എന്നിവക്കൊപ്പം തുഴക്കാരും കൂടിയായതോടെ കൊച്ചുകേരളത്തിന്റെ വലിയ അവതരണമായി ജിഎംഎയുടെ ഓണാഘോഷ വേദി മാറി.
വാശിയേറിയ വടംവലി മത്സരത്തിൽ ജിഎംഎ ചെല്‍റ്റന്‍ഹാം യൂണിറ്റ് വടംവലിയില്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം സിന്റര്‍ ഫോര്‍ഡ് യൂണിറ്റും മൂന്നാം സമ്മാനം ജിഎംഎ ഗ്ലോസ്റ്റര്‍ യൂണിറ്റും നേടി.
Also Read » ചെന്നൈ മലയാളികളുടെ മനം നിറച്ച് ഉത്തര ചെന്നൈ മലയാളീസ് അസോസിയേഷന്റെ(നോക്മ ) ഓണാഘോഷം
Also Read » എയ്മ ഓണാഘോഷം "ഓണോത്സവം 2023" ന് ഒരുങ്ങി ചെന്നൈ മലയാളികൾ : ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
English Summary : Gma Onam Celebration In Uk in Europe Australia