യൂറോപ് ഡെസ്ക് | | 1 minute Read
ഡബ്ലിന്‍: വിവിധ രാജ്യങ്ങളിൽ കനത്ത നാശം വിധച്ച ലീ ചുഴലിക്കാറ്റ് അയര്‍ലണ്ടിലേക്ക് കടക്കുന്നതോടെ തലസ്ഥാന നഗരിയിലടക്കം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും കനത്ത പേമാരിക്കു കാരണമാവുമെന്ന് കാലാവസ്ഥാ പ്രവചനം.
ലീ ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ അയര്‍ലണ്ടില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ . ‘ചൊവ്വാഴ്ച വ്യാപകമായ തോതില്‍ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്
ലീ ചുഴലിക്കാറ്റ് ഇതുവരെ യുഎസിലും കാനഡയിലും നാശം വിതച്ചിട്ടുണ്ട്, ഈ ചുഴലിക്കാറ്റിന്റെ വാലറ്റമാണ് അയര്‍ലണ്ടിനെ ബാധിച്ചേക്കാമെന്ന് മെറ്റ് ഏറാന്‍ പ്രതീക്ഷിക്കുന്നത്
ആഫ്രിക്കയുടെ തീരത്ത് രൂപം കൊണ്ട ലീ ചുഴലിക്കാറ്റ് അറ്റ്‌ലാന്റിക്കിന് കുറുകെ നീനീങ്ങി യുണൈറ്റഡ് സ്റ്റേറ്റ്‌സിലെത്തിയ ശേഷമാണ് ഇപ്പോള്‍ യൂറോപ്പിലേക്ക് കടക്കുന്നത്.
Also Read » ലീ ചുഴലിക്കാറ്റ് സെന്റ് ലോറന്‍സ് ഉള്‍ക്കടലിലേക്ക് നീങ്ങുന്നു
Also Read » 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്
English Summary : Lee Torrential Rain And Strong Winds in Europe Australia