യൂറോപ് ഡെസ്ക് | | 1 minute Read
മാൾട്ടയിൽ അടുത്തിടെ വീട്ടു വാടക ക്രമാതീതമായി വർദ്ധിച്ചു വരുന്നതിന് പിന്നിൽ മലയാളികളടക്കമുള്ള കമ്മീഷൻ ഏജൻ്റ് മാരുടെ ഇടപെടലുണ്ടെന്ന ആരോപണവുമായി യുവധാര മാൾട്ട രംഗത്ത് വന്നു
ഇത്തരം ഏജന്റുമാർ ഇടനിലക്കാരായി നിന്ന് ഏകപക്ഷീയമായി കൂടുതൽ ലാഭം ഉണ്ടാക്കുവാൻ റൂമിന്റെ റെന്റ് ഉയർത്തുവാൻ നോക്കുന്നുണ്ടെന്ന് യുവധാര ആരോപിക്കുന്നു .
ഉയർന്ന വാടകയ്ക്ക് ആളുകളെ വലയിട്ട് പിടിച്ച് വീടിൻറെ വാടക കൂട്ടുന്നതിൽ മലയാളി ഏജൻറ്മാരാണ് മുൻപിൽ എന്നതാണ് വസ്തുത, ഹൗസിംഗ് അതോറിറ്റി രജിസ്റ്റർ ചെയ്യുന്നതിന് പുതിയതായി മാൾട്ടയിൽ എത്തുന്ന പാവങ്ങളെ പിഴിഞ്ഞ് വീണ്ടും 200 മുതൽ 500 യൂറോ വരെ വാങ്ങുന്നതായും പരാതിയുണ്ട്
സാധാരണക്കാരായ ജോലിചെയ്യുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്ന വ്യക്തികൾക്കെതിരെ നിയമം അനുശാസിക്കുന്ന രീതിയിൽ നിയമനടപടിയുമായി മുന്നോട്ടു പോകുവാൻ യുവധാര തീരുമാനിച്ചതായി യുവധാര പ്രസ്ഥാവനയിലൂടെ അറിയിച്ചു
സഹായങ്ങൾക്ക് വേണ്ടി യുവധാര ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക
+356 9937 7779
Also Read » ഹാമിൽട്ടൺ മലയാളി സമാജത്തിലെ മലയാളം സ്‌കൂളിലെ ക്ലാസുകൾ സെപ്റ്റംബർ 8 ന് ആരംഭിക്കും
Also Read » വാഹനാപകടത്തിൽപെട്ടവരെ സഹായിച്ച യുവതികളെ ആദരിച്ച് റാസല്‍ഖൈമ പോലീസ്
English Summary : Malta Rent House in Europe Australia