യൂറോപ് ഡെസ്ക് | | 1 minute Read
മെൽബൺ : സിനിമാ താരം വിനീതും, സംഘവും അവതരിപ്പിക്കുന്ന ജ്ഞാനപ്പാനയുടെ നൃത്താവിഷ്ക്കാരം ഓസ്‌ട്രേലിയയിലെ മെൽബണിൽ നടക്കും.
മെൽബണിലെ പ്രശസ്ത നൃത്ത കലാസംഘമായ റിഥം സ്പീക്സുമായി ചേർന്നാണ് അപൂർവ്വമായ ഈ കലാരൂപം അവതരിപ്പിയ്‌ക്കുന്നത്. ഒക്ടോബര് 7 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ 8.30 വരെയാണ്, NUNAWADING ലുള്ള The Round Theatre ൽ – Rhythm Speaks മുഖേന ഈ നൃത്ത സന്ധ്യ നിങ്ങൾക്ക് മുൻപിൽ എത്തുന്നത്.
മെൽബണിലെ ഒട്ടനവധി നൃത്ത-നൃത്യ കലാകാരന്മാർ ഇതിൽ പങ്കാളികളാകുന്നുണ്ടെന്നും സംഘാടകർ പ്രസ്താവിച്ചു. മെൽബൺ മലയാളികൾക്ക് ജ്ഞാനപ്പാനയുടെ മഹത്വം തിരിച്ചറിഞ്ഞ് അതിലെ സന്ദേശം, ഉയർന്ന മൂല്യങ്ങൾ ഉൾകൊള്ളുന്ന ഒരാശയമായി മനസ്സിൽ പതിപ്പിക്കാൻ ഈയവസരം ഉപയുക്തമാക്കണമെന്ന് സംഘാടകർ അഭ്യർത്‌ഥിച്ചു.
നൃത്ത സന്ധ്യക്ക് മുൻപായി മെൽബണിൽ പ്രശസ്ത സിനിമാ നടനും , മുൻ കലാതിലകവുമായ വിനീത് രാധാകൃഷ്ണൻ സംഘടിപ്പിക്കുന്ന WORKSHOP ൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ സംഘാടകരുമായി ബന്ധപ്പെടണം.
Also Read » ഓസ്‌ട്രേലിയയിലെ സ്കോഫീൽഡ്‌സിൽ മലയാളികൾ ഓണം ആഘോഷിച്ചു
Also Read » പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ ഗർഭച്ഛിദ്രം ഇനി നിയമവിധേയം
English Summary : Njaanapaana Featuring Shree Vineeth Radhakrishnan in Europe Australia