യൂറോപ് ഡെസ്ക് | | 1 minute Read
വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡ് സീറോ-മലബാര്‍ സെന്റ് മേരീസ് കാത്തലിക് പള്ളിയുടെ ആഭിമുഖ്യത്തില്‍ ഓണം ‘ സമൃദ്ധി 2023’ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ചടങ്ങില്‍ അയര്‍ലണ്ടിലെ ആരോഗ്യ സഹ മന്ത്രി മേരി ബട്‌ലര്‍ മുഖ്യാതിഥി ആയിരുന്നു. അയര്‍ലണ്ടിലെ ആരോഗ്യ മേഖലയില്‍ മലയാളികള്‍ നല്‍കുന്ന നിസ്വാര്‍ത്ഥ സേവനങ്ങളെ മന്ത്രി മേരി ബട്‌ലര്‍ പ്രശംസിച്ചു.
പള്ളി വികാരി ഫാ. ജോമോന്‍ കാക്കനാട്ട് അധ്യക്ഷത വഹിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യ, പൂക്കളമത്സരം, പായസമത്സരം, മെഗാ തിരുവാതിര, വടംവലി മലയാളി മങ്ക-മാരന്‍ മത്സരം, കൂടാതെ മറ്റു വിനോദ പരിപാടികള്‍ എന്നിവ ഓണാഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി.
പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.കൈക്കാരന്‍ ലൂയിസ് സേവ്യര്‍ സ്വാഗതവും സെക്രട്ടറി ലിനറ്റ് ജിജോ നന്ദിയും പറഞ്ഞു.
Also Read » നയാഗ്ര മലയാളി സമാജത്തിന്റെ ‘മെഗാ ഓണം നയാഗ്ര 2023’
Also Read » GEM Galway യുടെ ഈ വര്‍ഷത്തെ ഓണാഘോഷം ‘GEM ഓണം പൊന്നോണം ‘സെപ്റ്റംബര്‍ 9 ന്
English Summary : Onam Celebration In Ireland in Europe Australia