ഗൾഫ് ഡെസ്ക് | | 1 minute Read
ഓസ്ട്രിയയിലെ കാപ്രണില്‍ വച്ചു നടന്ന 2023 സ്പാര്‍ട്ടന്‍ വേള്‍ഡ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി മലയാളികളായ ജോണ്‍സന്‍ ചാള്‍സും, ലിജോയ് ദിവാകരനും
സ്പാര്‍ട്ടന്‍ സ്പ്രിന്റ്, സൂപ്പര്‍ ഇനങ്ങളില്‍ അയര്‍ലണ്ടിനായി പങ്കെടുത്ത ഇവർ മികച്ച പ്രകടനമാണ് നടത്തിയത്.
8.5 km വിത്ത് 20 ഓബ്‌സ്റ്റേക്കിള്‍സ് സ്പ്രിന്റ്, 14.5 km വിത്ത് 25 ഓബ്‌സ്റ്റേക്കിള്‍സ് സൂപ്പര്‍ ഉള്‍പ്പടെ 23 km ഓട്ടവും 45 ഓബ്‌സ്റ്റേക്കിള്‍സുമാണ് ഇരുവരും മെഡല്‍ നേടിയത്.
പാര്‍വ്വത നിരകളാല്‍ സംമ്പുഷ്ടമായ കാപ്രണില്‍ ഏകദേശം 1417 മീറ്റര്‍ (14.5km)ഉയരവും 25 ഒബ്സ്റ്റക്കിള്‍സും 4 മണിക്കൂര്‍ 12 മിനിറ്റു കൊണ്ട് പൂര്‍ത്തിയാക്കിയാണ് ഇരുവരും സൂപ്പര്‍ മെഡല്‍ കരസ്ഥമാക്കിയത്.
Also Read » അയര്‍ലണ്ടിൽ അന്തരിച്ച മലയാളി നഴ്‌സ് റോജി പി ഇടിക്കുളയ്ക്ക് സ്നേഹാഞ്ജലിയര്‍പ്പിച്ച് മലയാളി സമൂഹം
English Summary : Spartan World Eu Championship in Europe Australia