യൂറോപ് ഡെസ്ക് | | 1 minute Read
തത്ത്വമസി വെസ്റ്റേണ്‍ സൂപ്പര്‍ മേയര്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ സ്‌കൗട്ട് ഹാളില്‍ വച്ച് ഓണാഘോഷം സംഘടിപ്പിച്ചു . രാവിലെ 11 മണിക്ക് തുടങ്ങിയ ആഘോഷം വൈകിട്ട് ആറുമണിവരെ നീണ്ടുനിന്നു.
ഓണാഘോഷം കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് വിളക്ക് കത്തിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി .
മാവേലി തമ്പുരാനും ഓണക്കളികളും കലാപരിപാടികളും ഓണസദ്യയും ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി. പരിപാടിയുടെ അവസാനം അടുത്ത വര്‍ഷത്തേക്കുള്ള ഭരണസമിതയെ തെരഞ്ഞെടുത്തു .
പ്രസിഡന്റായി ഹരിദാസ് നായരെയും വൈസ് പ്രസിഡണ്ടായി സെക്രട്ടറിയായി അരവിന്ദ് നായരെയും ജോയിന്‍ സെക്രട്ടറിയായി വൈശാഖ് കെ. വി. യേയും ട്രഷററായി അഭിലാഷ് കെ നായരും ഉള്‍പ്പെടെ പന്ത്രണ്ടംഗ ഭരണസമിതിയെ തിരഞ്ഞെടുക്കപ്പെട്ടു.
Also Read » നോര്‍ഫോക്ക് ആന്റ് നോര്‍വിച്ച് ഹിന്ദു കമ്മ്യൂണിറ്റി ഓണാഘോഷം സംഘടിപ്പിച്ചു
Also Read » ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജം (എല്‍എംഎച്ച്എസ്) ഓണാഘോഷം 'തുമ്പപുലരി ' സംഘടിപ്പിച്ചു
English Summary : Thathwamasi Super Mayor Hindu Community in Europe Australia