യൂറോപ് ഡെസ്ക് | | 1 minute Read
ലണ്ടൻ : വിസ ഫീസ് വര്‍ദ്ധനവ് ഒക്‌ടോബര്‍ 4 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങൾ വ്യക്തമാക്കി. ഇതോടെ ആറു മാസത്തില്‍ കുറഞ്ഞ കാലയളവിലേക്കുള്ള വിസിറ്റ് വിസയ്ക്ക് 15 പൗണ്ട് വര്‍ദ്ധിക്കുമ്പോള്‍ സ്റ്റുഡന്റ് വിസയുടെ ഫീസില്‍ 127 പൗണ്ടിന്റെ വര്‍ദ്ധനവുണ്ടാകും .
ഇന്ത്യ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബാധകമാകുന്ന ഫീസ് വര്‍ദ്ധനവിനുള്ള നിയമ ഭേദഗതി പാര്‍ലമെൻ്റ് അംഗീകാരം നൽകിയിരുന്നു.
യു ,കെ യ്ക്ക് പുറത്തുള്ളവര്‍ക്ക് സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കണമെങ്കില്‍ 490 പൗണ്ട് ഫീസായി നല്‍കേണ്ടി വരും. യു കെയ്ക്ക് അകത്തു നിന്ന് അപേക്ഷിക്കുമ്പോഴും സമാനമായ ഫീസ് നല്‍കേണ്ടതുണ്ട്.
വിസ നിരക്കുകളും സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ഹെല്‍ത്ത് സര്‍ ചാര്‍ജ്ജായി വിദേശികള്‍ നല്‍കേണ്ടുന്ന തുകയും വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ജൂലായ് മാസത്തില്‍ തന്നെ പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചിരുന്നു.
പൊതുമേഖലയിലെ ജീവനക്കാര്‍ക് വര്‍ദ്ധിപ്പിച്ച വേതനത്തിനുള്ള തുക കണ്ടെത്താനാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read » "ഖലിസ്ഥാനി തീവ്രവാദത്തെ നേരിടാൻ യു കെ ഇന്ത്യയുമായി സഹകരിക്കും : ഋഷി സുനക്
Also Read » യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 14ന് ബോള്‍ട്ടണിലെ തോണ്‍ലിയില്‍
English Summary : Visa Fee Update Uk in Europe Australia