യൂറോപ് ഡെസ്ക് | | 1 minute Read
വടക്കൻ ഡബ്ലിനിലെ ഫിൻഗ്ലാസ്സിൽ വെടിവെപ്പിൽ ഒരാൾ മരിച്ചു. പ്രദേശത്തെ ഒരു വീട്ടിൽ ശനിയാഴ്ച വൈകിട്ട് 7 മണിയ്ക്കാണ് സംഭവം നടന്നത്.
23 വയസുള്ള ഈ വ്യക്തിയെ വീട്ടിലെ പൂന്തോട്ടത്തിൽ നിരവധി തവണ വെടിയേറ്റ അവസ്ഥയിലാണ് കണ്ടെത്തിയത് . മയക്കുമരുന്നുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അടിയന്തര രക്ഷാ സംഘം സ്ഥലത്തെത്തി ഇദ്ദേഹത്തെ Blanchardstown- ലെ Connolly Hospital-ൽ എത്തിച്ചെങ്കിലും കുറച്ചു സമയത്തിനകം മരിച്ചു.
സംഭവം നടന്ന സ്ഥലം ഫോറൻസിക് പരിശോധനയ്ക്ക് അടച്ചിട്ടിരിക്കുകയാണ്. സംഭവത്തിൽ വിശദാന്വേഷണം നടക്കുമെന്ന് ഗാർഡ അറിയിച്ചു.
Also Read » ഡബ്ലിനിലെ അക്രമത്തിനിടെ ഇരുപത് തവണ വിളിച്ചിട്ടും ഗാർഡയുടെ സഹായം ലഭിച്ചില്ലെന്ന് പരാതി
Also Read » ഒമാനിൽ വാഹനാപകടത്തിൽ ആറു പേർ മരിച്ചു ; ഒരാൾക്ക് പരിക്ക്
English Summary : 23 Year Old Man Shot Dead In Suspected Drug Related Gangland Attack In Finglas Dublin in Europe