main

ഓട്ടിസം ബാധിച്ച ഡച്ച് യുവതി പരസഹായത്തോടെ ആത്മഹത്യ ചെയ്തു


ഓട്ടിസം ബാധിച്ച 29 കാരി നെതർലാൻഡ്സിൽ പരസഹായത്തോടെ ആത്മഹത്യ ചെയ്തു. രാജ്യത്തു നിയമം അനുവദിക്കുന്നുണ്ടെങ്കിലും സൊറായ ടീർ ബീക് എന്ന യുവതിക്കു മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രോഗിക്കു സഹിക്കാൻ വയ്യാത്ത ദുരിതം ഉണ്ടാവുകയും മെച്ചപ്പെടാനുള്ള സാധ്യത ഇല്ലെന്നു തീർച്ചപ്പെടുകയും ചെയ്താൽ ആത്മഹത്യ ചെയ്യാൻ അപേക്ഷിക്കാം എന്നാണ് നിയമം.

17475-1717379246-83027b9f-859b-45b3-8b07-183fa5f642f7


ബീക്കിനു 21 വയസിലാണ് ഓട്ടിസം ബാധിച്ചത്. 22 വയസായപ്പോൾ തന്നെ രക്ഷിക്കാൻ ആരും ശ്രമിക്കരുത് എന്നെഴുതിയ ടാഗ് അവർ കഴുത്തിൽ തൂക്കി.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കുട്ടിയായിരിക്കുമ്പോൾ തന്നെ മറ്റുള്ളവരുടെ ബുള്ളിയിങ് സഹിക്ക വയ്യാതെ ജീവനൊടുക്കാൻ അവർ ആഗ്രഹിച്ചിരുന്നു എന്നാണ് 'ദ ഫ്രീ പ്രസ്' പറയുന്നത്. "ഓട്ടിസം എന്റെ ജീവിതത്തിലെ പ്രധാന പ്രശ്നം ആണ്," അവർ പത്രത്തോടു പറഞ്ഞു. "അതെന്നെ ഇപ്പോഴും അലട്ടുന്നു."

ഐ ടി പ്രോഗ്രാമറായ ആൺ സുഹൃത്ത് സ്റ്റീനുമൊത്തുള്ള ബീക്കിന്റെ ജീവിതത്തെ കുടുംബം എതിർത്തിരുന്നു. 10 വർഷം മൂത്തതാണ് അയാൾ എന്നതായിരുന്നു കാരണം. ബീക് മരിക്കുമ്പോൾ അടുത്തുണ്ടായിരുന്നത് സ്റ്റീൻ മാത്രം ആയിരുന്നു.

അമ്മയുമായും മൂന്നു മൂത്ത സഹോദരിമാരുമായും ആറു വർഷമായി ബീക് അകന്നു നിന്നു. പിതാവ് കഴിഞ്ഞ വർഷം കാൻസർ ബാധിച്ചു മരിച്ചു.

ചികിത്സ തേടാൻ ബീക്കിനെ സ്റ്റീൻ പ്രേരിപ്പിച്ചിരുന്നു. അവർ മാനസിക പ്രശ്നങ്ങൾക്ക് പല ചികിത്സയും തേടിയിരുന്നു.

രാജ്യത്തു മാനസിക രോഗങ്ങൾ മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണെന്നു പത്രം പറഞ്ഞു. 2010ൽ ദയാവധം രണ്ടു മാത്രം ആയിരുന്നു. 2023ൽ അത് 138 ആയി.


Also Read » ചെന്നൈ പട്ടിനമ്പാക്കം പൊലീസ് ക്വാർട്ടേഴ്സിൽ സബ് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്തു


Also Read » മുൻ ഇൻ്റലിജൻസ് മേധാവി ഡിക്ക് ഷൂഫ് ഡച്ച് പ്രധാനമന്ത്രിയാകും ; അഭയാർത്ഥികൾക്ക് കർശനമായ നിയന്ത്രണമേർപ്പെടുത്തുമെന്ന് സഖ്യം



RELATED

English Summary : A 29 Year Old Dutch Woman With Autism Committed Suicide With Assisted Living in Europe


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ഓട്ടിസം ബാധിച്ച 29 കാരി നെതർലാൻഡ്സിൽ പരസഹായത്തോടെ ആത്മഹത്യ ചെയ്തു ; സൊറായ ടീർ ബീക് എന്ന യുവതിക്കു മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല - https://www.flashnewsonline.com/f/k-b4wMd/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0654 seconds.