യൂറോപ് ഡെസ്ക് | | 1 minute Read
ലണ്ടന്‍: ഇംഗ്ലണ്ടിലെ തെക്കന്‍ നഗരത്തിലെ മലയാളി കൂട്ടായ്മയായ ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു .
ബിനോ ഫിലിപ്പിനെ ബി എം സി എ യുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു . ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് (യുകെ) ദേശീയ കമ്മറ്റി അംഗം കൂടിയാണ് ബിനോ ഫിലിപ്പ്.
ഷംനാ പ്രശാന്ത് ആണ് പുതിയ സെക്രട്ടറി. അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയായ വിന്‍സന്റ് പോള്‍ ആണ് പുതിയ ട്രഷറര്‍.
കുമാരി സെബാസ്റ്റ്യന്‍ വൈസ് പ്രസിഡന്റ്‌റും ലെറിന്‍ കുഞ്ചെറിയ ജോയിന്റ് സെക്രട്ടറിയും ജേക്കബ് സക്കറിയ ജോയിന്റ് ട്രഷററും അഞ്ചു ആന്റ്റൂ ഇന്റേണല്‍ ഓഡിറ്ററും ആയ ഭരണസമിതിയില്‍ മുന്‍ പ്രസിഡന്റ് പൗലോസ് പാലാട്ടി, ബിജു എബ്രഹാം, അലീന സജീഷ്, സുമന്‍ കുര്യന്‍, മൃദുല്‍ തോമസ്, ലിജീഷ് പിള്ള, മനു മാത്യു എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു.
മുന്‍കാല പ്രസിഡന്റ് ആയിരുന്ന രാജേഷ് ബേബിയെ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഓഡിറ്ററായി പൊതുയോഗം തെരഞ്ഞെടുത്തു. വരുന്ന ഒരുവര്‍ഷത്തെ മുഴുവന്‍ പരിപാടികളുടെയും മാര്‍ഗരേഖ പ്രഥമ കമ്മറ്റി യോഗം ചര്‍ച്ചചെയ്തു.
Also Read » ഡേവിസ് ചിറമ്മേലച്ചനും അഡ്വ. ജയ്‌സണ്‍ ജോസഫിനും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ സ്വീകരണം നല്‍കി
Also Read » സ്ലൈഗോയിൽ പ്രഥമ മലയാളി അസോസിയേഷൻ രൂപീകരിച്ചു ; ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 6നു
English Summary : Basingstoke Malayalee Cultural Association in Europe