വെബ് ഡെസ്ക്ക് | | 1 minute Read
ഖത്തര്‍ സംസ്‌കൃതി സംഘടിപ്പിച്ചു വരുന്ന സംസ്‌കൃതി- സി വി ശ്രീരാമന്‍ പത്താമത് സാഹിത്യ പുരസ്‌കാരം മലയാളി നഴ്‌സ് ലിന്‍സി വര്‍ക്കി എഴുതിയ പാദാന്‍ ആരാമിലെ പ്രണയികള്‍എന്ന ചെറുകഥയ്ക്ക്.
ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയായ ലിന്‍സി വര്‍ക്കി കുടുംബത്തോടൊപ്പം കെന്റിലാണ് താമസിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ നഴ്‌സാണ്. ഭര്‍ത്താവ് റെന്നി വര്‍ക്കി. മക്കള്‍: വിവേക്, വിനയ.
2017ലാണ് എഴുതിത്തുടങ്ങിയ ലിന്‍സി ഓണ്‍ലൈനിലും ആനുകാലികങ്ങളിലും കഥകള്‍ എഴുതാറുണ്ട് . ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ഓഷുന്‍ എന്ന കഥ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അസ്സീസ്സി മാസികയില്‍ പ്രസിദ്ധീകരിച്ച ഹാര്‍ട്ട് പെപ്പര്‍ റോസ്റ്റ്, മിയ മാക്സിമ കുല്‍പ, നിശാചരന്‍, wtplive. comല്‍ പ്രസിദ്ധീകരിച്ച കുട്ടിയച്ചനും കുട്ടിച്ചാത്തനും, ഡിറ്റന്‍ഷന്‍, മലയാളം മെയില്‍ ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച വാലന്റൈന്‍ എന്നീ കഥകള്‍ക്കും നിരൂപക പ്രശംസ ലഭിച്ചിട്ടുണ്ട്.
തെസ്സലോനിക്കിയിലെ വിശുദ്ധന്‍ എന്ന കഥയ്ക്ക് നല്ലെഴുത്ത് ഓണ്‍ലൈന്‍ കൂട്ടായ്മ സംഘടിപ്പിച്ച കാഥോദയം അവാര്‍ഡ്, ദ്രവശില എന്ന കഥയ്ക്ക് ഡി സി ബുക്സുമായി ചേര്‍ന്ന് അഥീനിയം യു കെ നടത്തിയ സാഹിത്യ മത്സരത്തില്‍ ഒന്നാം സമ്മാനം, അഡ്രിയാന എന്ന കഥയ്ക്ക് തായംപൊയില്‍ ലൈബ്രറി സുഗതകുമാരിയുടെ സ്മരണക്കായി സംഘടിപ്പിച്ച രാത്രിമഴ അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി എഴുത്തുകാരില്‍ നിന്നും ലഭിച്ച 75 കഥകളില്‍ നിന്നാണ് പുരസ്‌കാരത്തിന് അര്‍ഹമായ കഥ തെരഞ്ഞെടുത്തത്.പ്രശസ്ത സാഹിത്യകാരന്മാരായ ടി ഡി രാമകൃഷ്ണന്‍, വി ഷിനിലാല്‍, എസ് സിതാര എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.
Also Read » ന്യൂ ഹൈഡ് പാര്‍ക്കില്‍ അന്തരിച്ച വര്‍ഗീസ് കെ.രാജന്റെ സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 16 വ്യാഴാഴ്ച
English Summary : C V Sreraman Award in Europe