main

15 മാസം കൊണ്ട് സൈക്കിളിൽ 30 രാജ്യങ്ങൾ താണ്ടി ബ്രിട്ടനിലെത്തിയ മലയാളി യുവാവിന് സ്വീകരണം


ലണ്ടൻ : 15 മാസം കൊണ്ട് സൈക്കിളിൽ 30 രാജ്യങ്ങളിലൂടെ 22,800 കിലോമീറ്റർ താണ്ടി ബ്രിട്ടനിലെത്തിയ മലയാളി യുവാവിന് സ്വീകരണം നൽകി

17496-1717460265-83027b9f-859b-45b3-8b07-183fa5f642f7


കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫലിക്ക് രാജ്യാന്തര ബൈസിക്കിൾ ദിനമായ ഇന്നലെ ലണ്ടനിലെ ജോയ് ആലുക്കാസ് ജ്വല്ലറിയാണ് സ്വീകരണം നൽകി ആദരിച്ചത്.

ഈസ്റ്റ്ഹാമിലെ എംപി സർ സ്റ്റീഫൻ ടിം ഉൾപ്പെടെയുള്ള പ്രമുഖരെ അണിനിരത്തിയാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഫായിസിന് സ്വീകരണം നൽകിയത്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഫായിസ് അഷ്റഫലിയുടെ സൈക്കിൾ യാത്ര ഈമാസം ഒന്നാം തീയതിയാണ് ബ്രിട്ടനിലെത്തിയത്. 15 മാസത്തോളം നീണ്ട യാത്രയ്ക്കാണ് ഇപ്പോൾ ബ്രിട്ടനിൽ പരിസമാപ്തി ആയിരിക്കുന്നത്. ഇതിനോടകം 30 രാജ്യങ്ങളിലൂടെ 22,800 കിലോമീറ്റർ സഞ്ചരിച്ചാണ് ഫായിസ് ലണ്ടനിലെത്തിയത്.

ഇന്ത്യയിൽ തുടങ്ങി ഒമാൻ, യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ, അർമേനിയ, ജോർജിയ, തുർക്കി, ഗ്രീസ്, മാസിഡോണിയ, സെർബിയ, ക്രൊയേഷ്യ, സ്ലോവേനിയ, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, ചെക്ക് റിപ്പബ്ലിക്, ജർമനി, ഡെന്മാർക്ക്, നോർവേ, പോളണ്ട്, സ്വീഡൻ, നെതർലൻസ്, ബൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ചുറ്റിയാണ് ഫായിസിന്‍റെ സൈക്കിൾ യാത്ര ലണ്ടനിലെത്തിയത്.

ലഹരിനിർമാർജനം, കാർബൻ എമിഷൻ, ആരോഗ്യപരിപാലനം എന്നീ വിഷയങ്ങളിൽ സമൂഹത്തിന് സന്ദേശം നൽകുക എന്ന ലക്ഷ്യവും ഫായിസിന്‍റെ യാത്രയ്ക്കുണ്ടായിരുന്നു. നിരവധി സ്കൂളുകളിലും കോളജുകളിലും ഇതിന്‍റെ ഭാഗമായി സന്ദർശനം നടത്തി.

ഈസ്റ്റ് ലണ്ടനിലെ ജോയ് ആലുക്കാസ് ജ്വല്ലറി ഒരുക്കിയ സ്വീകരണത്തിൽ മുൻ മന്ത്രിയും പാർലമെന്‍റ് അംഗവുമായ സർ സ്റ്റീഫൻ ടിംസ്, കൗൺസിലർമാരായ ലക്മ്നി ഷാ, സൈമൺ റഷ്, ലൂയിസ് ഗോഡ്ഫ്രി, ജോയ് ആലൂക്കാസ് ലണ്ടൻ റീജനൽ മാനേജർ ജോജൻ തോമസ് തുടങ്ങിയവർ സംബന്ധിച്ചു.


Also Read » ജോസ് കെ മാണിക്ക് സ്വീകരണം 23 ന് കോട്ടയത്ത്


Also Read » മേഴ്‌സിസൈഡിലെ മലയാളി സമൂഹത്തിൽ നിന്നുള്ള പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ലിമ ഒരുക്കിയ "ചോദിക്കൂ.. പറയാം"



RELATED

English Summary : Cyclist Faiz Ashraf Welcomed Joy Alukkas London in Europe


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

15 മാസം കൊണ്ട് സൈക്കിളിൽ 30 രാജ്യങ്ങളിലൂടെ 22,800 കിലോമീറ്റർ താണ്ടി ബ്രിട്ടനിലെത്തിയ മലയാളി യുവാവിന് സ്വീകരണം - https://www.flashnewsonline.com/f/krJ8pzd/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0007 seconds.