യൂറോപ് ഡെസ്ക് | | 1 minute Read
കോര്‍ക്ക് : ഡാഫോഡില്‍സ്-ദ ബാന്‍ഡ് ഓഫ് അയര്‍ലണ്ട് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ ചാരിറ്റി ഇവന്റ് ഇന്ന് കോര്‍ക്കില്‍ നടത്തപ്പെടും.
ഐറിഷ് കാന്‍സര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായുള്ള കോര്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ എളിയ ശ്രമമാണ് ഈ മെഗാ മ്യൂസിക്ക് ഇവന്റ്.
ഇന്ന് (നവംബര്‍ 19) വൈകിട്ട് 6.30-ന് കോര്‍ക്കിലെ ക്ലേടണ്‍ ഹോട്ടല്‍ സില്‍വര്‍സ്പ്രിംഗ്സില്‍ ഡാഫോഡില്‍സിന്റെ മെഗാ മ്യൂസിക്കല്‍ ചാരിറ്റി ഇവന്റ് ആരംഭിക്കും. ഇപ്പോഴും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള പ്രവേശനം സൗജന്യമാണ്.
10 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 20 യൂറോയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: TEAM DAFFODILS: +353 874 167 077,+353 830 276 399
Also Read » വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് വനിതാ ഫോറം ടാലെൻ്റ് ഷോ സംഘടിപ്പിച്ചു
Also Read » കോര്‍ക്ക് ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ക്രിസ്മസ് കരോള്‍ സന്ധ്യ മെലോഡിയ-23
English Summary : Daffodilsmega Music Show Cork in Europe