main

യൂണിയന്റെ മുന്നറിയിപ്പ് മറികടന്ന് വിദേശ ഏജന്റ് ബിൽ പാസാക്കി ജോ‍ർജിയ


റ്റിബിലിസി: വിദേശ ഏജന്റ് ബിൽ പാസാക്കി ജോ‍ർജിയൻ പാർലമെന്റ്. രാജ്യത്തിന് അകത്തും പുറത്തും ബില്ലിനെതിരെ പ്രതിഷേധം ശക്തമാവുകയും യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് ഇടയിലാണ് വിവാദ ബില്ല് പാസായത്.

17052-1715823806-untitled-3


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


20 ശതമാനത്തിൽ കൂടുതൽ ഫണ്ട് വിദേശത്തുനിന്ന് സ്വീകരിക്കുന്ന സംഘടനകളെ വിദേശ സ്വാധീനത്തിലുള്ള ഏജന്റുമാരായി മുദ്രകുത്തുന്നതാണ് വിവാദ ബിൽ. യൂറോപ്യൻ യൂണിയൻ അംഗമാവുന്നതിനുള്ള ശ്രമങ്ങൾക്ക് ബില്ല് തിരിച്ചടിയാവുമെന്ന യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പ് തള്ളിയാണ് വിദേശ ഏജന്റ് ബില്ല് നിയമമാവുന്നത്.

ചൊവ്വാഴ്ചയാണ് വിവാദ ബിൽ നിയമമായത്. 30 വോട്ടുകൾക്കെതിരെ 84 വോട്ടുകൾക്കാണ് ബിൽ പാസായത്. പാർലമെന്റ് കെട്ടിടത്തിന് പുറത്ത് ബിൽ പാസാകുന്നതിനെതിരായ പ്രതിഷേധം ശക്തമായി നടക്കുമ്പോഴാണ് നിയമം പാസായിട്ടുള്ളത്.

പൊതുസമൂഹത്തെ നിശബ്ദമാക്കാൻ ക്രംലിനിൽ റഷ്യ പ്രയോഗിച്ച നിയമങ്ങൾക്ക് സമാനമാണ് പുതിയ നിയമമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.


Also Read » 95 ബില്യൺ ഡോളറിൻ്റെ യുക്രെയ്ൻ, തായ്‌വാൻ , ഇസ്രയേൽ പാക്കേജ് യുഎസ് ജനപ്രതിനിധി സഭ പാസാക്കി


Also Read » സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം വരുത്തി ഓസ്ട്രേലിയ; വിദേശ വിദ്യാര്‍ഥികള്‍ കാണിക്കേണ്ട സേവിങ്‌സ് നിക്ഷേപത്തിന്റെ തോത് ഉയര്‍ത്തി



RELATED

English Summary : Georgia Passes Foreign Agent Bill Over Union S Warning in Europe


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0018 seconds.