യൂറോപ് ഡെസ്ക് | | 1 minute Read
ഡബ്ലിന്‍: അയര്‍ലണ്ടില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ജോലിയിൽ പിരിച്ചുവിടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
നിയമപ്രകാരമല്ലാതെ ജീവനക്കാരെ പിരിച്ചുവിടുന്നത് നിയമവിരുദ്ധമായിരുന്നിട്ടും ചില സ്ഥാപനങ്ങള്‍ ഒരു ദിവസത്തെ പോലും നോട്ടീസ് നല്‍കാതെയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്
ഒരാഴ്ച മുമ്പെങ്കിലും ലിഖിതമായ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ ജീവനക്കാരെ പിരിച്ചുവിടാൻ പാടുള്ളൂവെന്നാണ് നിയമം അനുശാസിക്കുന്നത് .
നിയമങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ജീവനക്കാരാണ് ,മിക്കപ്പോഴും തൊഴിലുടമകളുടെ ‘നോട്ടീസ് നല്കാതെയുള്ള ‘പിരിച്ചുവിടലിന് ഇരയാവുന്നത്.
കഴിഞ്ഞ ആറു മാസങ്ങള്‍ക്കുള്ളില്‍ ഇരുപതോളം ജീവനക്കാരെ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാരണം കാണിയ്ക്കാതെ പിരിച്ചുവിട്ടിട്ടുള്ളതായി സൂചനകള്‍ വ്യക്തമാക്കുന്നു.ഇവരില്‍ അധികം പേരില്‍ നിന്നും നിര്‍ബന്ധിത രാജി എഴുതി വാങ്ങിക്കുകയായിരുന്നു.
സ്വകാര്യ ഷോപ്പുകള്‍ , നഴ്സിംഗ് ഹോമുകള്‍, എന്നിവയടക്കമുള്ള ജോലിസ്ഥലങ്ങളിലാണ് കൂടുതല്‍ നിര്‍ബന്ധിത രാജി വെയ്പ്പിക്കല്‍ നാടകം നടത്തപ്പെടുന്നത്.
ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ അധികവും കുടിയേറ്റക്കാരും, ട്രേഡ് യൂണിയനുകളുമായി ബന്ധപ്പെടാന്‍ പോലും പ്രാപ്തിയില്ലാത്തവരുമാണ്.അത് കൊണ്ടു തന്നെ രാജി വാങ്ങി ‘ജീവനക്കാരെ ‘വഴിയാധാരമാക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്ക് ഭയപ്പെടേണ്ട കാര്യമില്ല എന്ന ധൈര്യവുമുണ്ട്.
Also Read » ജസ്റ്റിസ്.എം.ഫാത്തിമ ബീവിയ്ക്ക് നാടിന്‍റെ വിട ; ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ നാളെ പത്തനംതിട്ട ജുമാ മസ്ജിദിൽ
English Summary : Illegal Termination From Employer In Ireland in Europe