യൂറോപ് ഡെസ്ക് | | 1 minute Read
ലോക പ്രശസ്ത മെൻ്റലിസ്റ്റ് ആദി നവംബർ 18 ന് സ്വിറ്റസർലണ്ടിലെ സൂറിച്ചിലെ വെറ്‌സീക്കോണിൽ ഓർഗനൈസ് ചെയ്‌ത ഇൻസോംനിയ എന്ന ഷോ പ്രേഷക പ്രശംസ പിടിച്ചുപറ്റി .
മനസിന്റെ പൂട്ടുകൾ തുറക്കുന്ന താക്കോൽകാരൻ എന്നാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ മെന്റലിസ്റ്റ് ആദി അറിയപ്പെടുന്നത്. അനേക രാജ്യങ്ങളിൽ ഇതിനോടകം പരിപാടി അവതരിപ്പിച്ചിട്ടുള്ള ആദി സ്റ്റേജിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു പ്രത്യേക അന്തരീക്ഷത്തിൽ പ്രേക്ഷകനെ കൊണ്ടുവന്ന് അവരുടെ ചിന്തകൾ മനസിലാക്കുകയാണ് ഷോയിലൂടെ ചെയ്യുന്നത്.
ആർട്ടും സയൻസും മാജിക്കും സൈക്കോളജിക്കൽ ട്രിക്കും എല്ലാമുൾപ്പെട്ട ഒരു ഷോ ആയിരുന്നു ഇൻസോംനിയ .ലോകമെമ്പാടുമുള്ള വേദികളെ പുളകം കൊള്ളിച്ച മെന്റലിസ്റ്റ് ആദി സ്വിറ്റസർലണ്ടിലെ സൂറിച്ചിൽ ഒരുക്കിയ ആദ്യ വേദിയിൽ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു.
ഫ്രണ്ട്‌സ് ഓഫ് ആദി എന്നപേരിലുള്ള ആദിയുടെ ഒരുപറ്റം സുഹൃത്തുക്കളാണ് ഷോയുടെ സംഘാടകർ .
Also Read » അയ്യനെ കാണാൻ 11 മാസമുള്ള മണികണ്ഠനും ; സ്വാമിമാരുടെ മനം കവർന്ന് ബംഗളൂരുവിൽ നിന്നുള്ള ബാലൻ
Also Read » ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈന്റെ ഓണഘോഷം
English Summary : Insomnia Aathi Show At Zurich in Europe