main

ഏഴു ടീമുകൾ മാറ്റുരച്ച രുചിയുടെ ഉത്സവത്തിനു സ്റ്റോക്ക്‌ ഓൺ ട്രെന്റിൽ തിരശീല വീണു

ഏഴു ടീമുകൾ മാറ്റുരച്ച രുചിയുടെ ഉത്സവത്തിനു സ്റ്റോക്ക്‌ ഓൺ ട്രെന്റിൽ തിരശീല വീണു

11790-1695904482-fb-img-1695904044258

മലയാളത്തിന്റെ തനതു വിഭവങ്ങളായ അവിയലും, പായസവും, ഇഞ്ചിക്കറിയും പ്രൗഢിയോടെ കൈരളി യുകെ മലയാളി ചെഫ്‌ 2023ൽ അണിനിരന്നു.

പാചകകലയുടെ പൂരകാഴ്ച ഒരുക്കിയ മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുവാൻ വിധികർത്താക്കളായ യുകെ മലയാളികൾക്ക്‌ സുപരിചിതരായ ചെഫ്‌ ജോമോനും, ചെഫ് ബിനോജിനും ശ്രമകരമായിരുന്നു.

11790-1695904479-fb-img-1695904047166

കൈരളി യുകെ മലയാളി ചെഫ്‌ 2023 മത്സരത്തിൽ വിജയികളായി ടീം ഹീത്രുവിലെ ഡോ. സുജ വിനോദും, സോഫിയ സെബാസ്റ്റ്യനും എത്തിയപ്പോൾ, രണ്ടാം സ്ഥാനം വാറ്റ്ഫോർഡിൽ നിന്നുള്ള ടീം അടിമുടിനാടനിലെ അജിത്ത്‌ വിഷ്ണുവും, സന്തോഷ്‌ ഏലിയാസും, മൂന്നാം സ്ഥാനം സ്റ്റോക്ക്‌ ഓൺ ട്രെന്റിലെ ടീം കൊകൊ മാംഗോയിലെ ആഷിക മോഹനും, നിഖിൽ സുന്ദറും നേടി.


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സ്റ്റോക്ക്‌ ഓൺ ട്രെന്റിലെ മരിയാസ്‌ റെസ്റ്റോറന്റിൽ നടന്ന മത്സരത്തിൽ വിജയികൾക്ക്‌ വിധികർത്താക്കൾ ഫലകവും കാഷ്‌ പ്രൈസും വിതരണം ചെയ്തു.

11790-1695904476-fb-img-1695904049264

യുകെയിലെ ഇൻഷുറൻസ്‌ മോർട്ട്ഗേജ്‌ രംഗത്തെ പ്രമുഖ കൺസൽറ്റൻസിയായ ലൈഫ്‌ ലൈൻ പ്രൊട്ടക്റ്റ്‌ ആയിരുന്നു സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്‌.

രണ്ടാം വർഷത്തിലേക്ക്‌ കടന്ന മലയാളി ചെഫ്‌ മത്സരത്തിനു വേദിയൊരുക്കിയ കൈരളി യുകെ സ്റ്റോക്ക്‌‌ ഓൺ ട്രെന്റ്‌ യൂണിറ്റിനു വേണ്ടി സെക്രട്ടറി ആരൻ മൈക്കിൽ ഡെൽസൺ സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ്‌ ശൈത്യ സമ്മാനദാന ചടങ്ങുകൾക്ക്‌ നേതൃത്ത്വം കൊടുക്കുകയും ചെയ്തു.

11790-1695904474-fb-img-1695904053292

വരും വർഷം കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചു മലയാളി ചെഫ്‌ നടത്തുമെന്ന് കൈരളി യുകെ കൈരളി ദേശീയ കമ്മറ്റിക്ക്‌ വേണ്ടി സാമുവൽ ജോഷ്വ, വൈസ്‌ പ്രസിഡന്റ്‌ ലിനു വർഗ്ഗീസ്‌ എന്നിവർ ആശംസ പ്രസംഗത്തിൽ അറിയിച്ചു.

വീഡിയോയും ഫോട്ടോഗ്രഫിയും ചെയ്തു സഹായിച്ച ഡാനി രാജൻ, സൗണ്ട്‌ ക്രമീകരിച്ച രാജേഷ്‌ നായർ, സ്പോൺസർ ലൈഫ്‌ ലൈൻ പ്രൊട്ടക്റ്റ്‌, വെസ്റ്റ്‌ ഫോർട്ട്‌ കെയർ, മരിയാസ്‌ റെസ്റ്റോറന്റ്‌ എന്നിവർക്കും പങ്കെടുത്തും പ്രോത്സാഹിപ്പിച്ചും മലയാളി ചെഫ്‌ 2023 വിജയിപ്പിച്ച എല്ലാവർക്കും കൈരളിയുടെ നന്ദി


Also Read » നൃത്തസന്ധ്യയുമായി കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത് യൂണിറ്റ്


Also Read » ചെന്നൈ കൈരളി അസോസിയേഷൻ്റെ കലാമേള 19- ന്


RELATED

English Summary : Kairali Uk Malayali Chef Competition in Europe

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0335 seconds.